റേഷൻ വിതരണത്തിനായി ഇന്ന്​ ലോറികൾ ഓടും

റേഷൻ വിതരണത്തിനായി ഇന്ന് ലോറികൾ ഓടും കോഴിക്കോട്: ലോറിസമരം തുടരുന്നതിനിടെ ജില്ലയിൽ ജൂൈല 27ന് ഒരു ദിവസത്തേക്ക് റേഷൻ കടകളിൽ സ്റ്റോക് എത്തിക്കുന്നതിനായി ലോറി സർവിസ് നടത്താൻ തീരുമാനം. കാലാവസ്ഥയും പൊതുവിതരണ കേന്ദ്രങ്ങളിലെ അരിക്ഷാമവും കണക്കിലെടുത്താണ് ധാരണ. കലക്ടറുടെ ചേമ്പറിൽ ജില്ല കലക്ടർ യു.വി. ജോസ്, ജില്ല സപ്ലൈ ഓഫിസർ കെ. മനോജ് കുമാർ, ആർ.ടി.ഒ സി.ജെ. പോൾസൺ എന്നിവരുടെ സാന്നിധ്യത്തിൽ ലോറി ഉടമസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.