കുടുംബകോടതിയിൽ ജഡ്ജിയില്ല: ജീവനാംശം ലഭിക്കാതെ സ്ത്രീകളും കുട്ടികളും ദുരിതത്തിൽ

പേരാമ്പ്ര: വടകര കുടുംബകോടതിയിൽ ജഡ്ജിയില്ലാത്തതു കാരണം നിരവധി സ്ത്രീകളും കുട്ടികളും ജീവനാംശം ലഭിക്കാതെ ദുരിതത്തിൽ. വടകരയിലെ ജഡ്ജി മാസത്തിൽ രണ്ടുതവണ പേരാമ്പ്ര, നാദാപുരം, കൊയിലാണ്ടി കോടതികളിൽ സിറ്റിങ് നടത്താറുണ്ടായിരുന്നു. ഇപ്പോൾ മൂന്ന് മാസത്തോളമായി സിറ്റിങ് മുടങ്ങിയിരിക്കുകയാണ്. ഈ ദിവസങ്ങളിൽ ഗുണഭോക്താക്കൾ കോടതിയിലെത്തി വെറുംകൈയോടെ തിരിച്ചുപോവേണ്ടിവരുന്നു. വിവാഹബന്ധം വേർപ്പെടുത്തിയ സ്ത്രീകൾക്കും അവരുടെ കുട്ടികൾക്കും ഭർത്താവ് ഓരോ മാസവും ചെലവിനുള്ള തുക ജഡ്ജി മുഖാന്തരമാണ് കൊടുക്കുക. സിറ്റിങ് മുടങ്ങിയതോടെ ഈ തുക ലഭിക്കാതായി. പിഞ്ചു കുട്ടികൾ ഉൾപ്പെടെയുള്ള നിരവധിപേർ മാസം ലഭിക്കുന്ന ഈ തുക ഉപയോഗിച്ചാണ് നിത്യവൃത്തി കഴിച്ചിരുന്നത്. എന്നാൽ, മൂന്ന് മാസത്തോളമായി ഇത് മുടങ്ങിക്കിടക്കുകയാണ്. വടകര കുടുംബകോടതി ജഡ്ജി സ്ഥലംമാറി പോയശേഷം കോഴിക്കോട് കുടുംബകോടതി ജഡ്ജി എല്ലാ ബുധനാഴ്ചയും വടകരയിൽ സിറ്റിങ് നടത്താറുണ്ട്. എന്നാൽ മറ്റ് കോടതികളിൽ ക്യാമ്പ് നടത്താൻ കഴിയുന്നില്ല. വടകര കുടുംബകോടതിയിൽ എത്രയുംപെട്ടെന്ന് ജഡ്ജിയെ നിയമിച്ച് ജീവനാംശം കിട്ടാനുള്ള തടസ്സങ്ങൾ പരിഹരിക്കണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം. തൊഴിൽരഹിത വേതനം പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിത വേതനം ജൂലൈ 31, ആഗസ്റ്റ് ഒന്ന് തീയതികളിൽ വിതരണം ചെയ്യും. ഹാജിമാർക്ക് യാത്രയയപ്പ് പാലേരി: ജമാഅത്തെ ഇസ്ലാമി പാലേരി ഘടകത്തി​െൻറ ആഭിമുഖ്യത്തിൽ ഹജ്ജിനു പോകുന്നവർക്ക് യാത്രയയപ്പ് നൽകി. ഹംസ നദ്വി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് ഹുസൈൻ സഖാഫി ഹജ്ജ് സന്ദേശം കൈമാറി. എം. മൂസ മാസ്റ്റർ, ഇബ്രാഹിം, ശരീഫ ടീച്ചർ, അബ്ദുൽ മജീദ്, മൂസ പാലേരി, മാണിക്കോത്ത് അബ്ദുറഹീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.