ഡി.വൈ.എഫ്.ഐ അറിവരങ്ങ്

മേപ്പയൂർ: ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് സമ്മേളനത്തി​െൻറ ഭാഗമായി മേപ്പയൂർ ടൗണിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ അറിവരങ്ങ് നടത്തി. യോഗ്യത റൗണ്ടിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട അമൽ ജഹാൻ, എസ്. ആദർശ്, എ. അഞ്ജന, എസ്. അഭിനവ്, ജി.ആർ. യദുനന്ദ്, മുഹമ്മദ് ഇർഷാദ്, ഒ.വി. അഭിഷേക്, ഗോകുൽ കൃഷ്ണ തുടങ്ങിയവരാണ് പൊതുവേദിയിൽ മത്സരിച്ചത്. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. വി.പി. സതീശൻ അധ്യക്ഷത വഹിച്ചു. എൻ.പി. ബാബു, പ്രഫ. സി.പി. അബൂബക്കർ, എ.സി. അനൂപ്, എൻ.എം. ദാമോദരൻ, കെ. രതീഷ്, കെ.എം. ലിഗിത്ത് എന്നിവർ സംസാരിച്ചു. ദിനേശ് പാഞ്ചേരിയും എം.കെ. പവിത്രനും അവതാരകരായി. എ. അഞ്ജന ഒന്നാം സ്ഥാനവും എസ്. ആദർശ് രണ്ടാം സ്ഥാനവും ഒ.വി. അഭിഷേക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. photo: mepa10.jpg ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് സമ്മേളനത്തി​െൻറ ഭാഗമായി മേപ്പയൂർ ടൗണിൽ നടന്ന അറിവരങ്ങ് കെ. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്യുന്നു കർക്കടക മാസാചരണം കോട്ടൂർ: കോട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടക മാസാചരണത്തി​െൻറ ഭാഗമായി ശൈലാഭിഷേകം, വാകച്ചാർത്ത്, പാനക നിവേദ്യം എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. ദീപ നമ്പീശൻ, ഡോ. ചെറുവാച്ചേരി രാധാകൃഷ്ണൻ എന്നിവരാണ് രാമായണ പാരായണം നടത്തുന്നത്. ഈ മാസം 29ന് ഉന്നത വിജയികളെ ആദരിക്കും. കർക്കടകം 32ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തും. ക്ഷേത്രം തന്ത്രി എളപ്പില ഇല്ലത്ത് ശ്രീകുമാരൻ നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.