ആയുർവേദ മേഖലയിലെ ചികിത്സരീതിയുടെ മഹത്വം ജനങ്ങൾക്ക് തിരിച്ചറിയാനാകണം -കുമ്മനം

മുക്കം: ആയുർവേദ മേഖലയിലെ ചികിത്സരീതികളുടെ മഹത്വം ജനങ്ങൾക്ക് തിരിച്ചറിയാനാകണമെന്നും ഇതുവഴി മണ്ണിനും ആവാസ വ്യവസ്ഥക്കും അനുകൂലമായ ചികിത്സ മുറകൾ വളരണമെന്നും മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. മണാശ്ശേരി കെ.എം.സി.ടി ആയുർവേദ കോളജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുന്നുകളും, കാടുകളും കുളങ്ങളും പുഴകളും നീർത്തടങ്ങളും സസ്യമൃഗാദികളും ഉൾപ്പെടുന്ന പ്രകൃതിയുടെ സന്തുലിതാവസ്ഥയെ മനുഷ്യൻ സാരമായ ചൂഷണം ചെയ്തതി​െൻറ പരിണിതഫലമാണ് പല രോഗങ്ങളും കടന്നുവരാൻ വഴിയൊരുക്കിയത്. ഇതിനെ ശാശ്വതമായി പ്രതിരോധിക്കാൻ ആയുർവേദത്തിനു മാത്രമേ സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. കെ.എം.സി.ടി ഗ്രൂപ് ചെയർമാൻ ഡോ. കെ. മൊയ്തു അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ എസ്.ജി. ചാന്ദ്നി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.ഐ.ടി ഡയറക്ടർ ഡോ. ശിവാജി ചക്രബർത്തി, ആരോഗ്യ സർവകലാശാല ഡീൻ ഡോ.എ.കെ മനോജ് കുമാർ, കോട്ടക്കൽ ആര്യവൈദ്യശാല ചീഫ് സൂപ്രണ്ട് ഡോ. പി.എം. വാര്യർ, ഡോ. കെ.എം. നവാസ്, ഡോ. ഐഷ നസ്‌റിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.