ലോറി സമരം: വെസ്​റ്റ്​ഹില്ലിൽ ​െട്രയിനിൽ എത്തിയ വളം ഇറക്കാനായില്ല

കോഴിക്കോട്: വെസ്റ്റ്ഹിൽ ഗുഡ്സ് യാഡിൽ ട്രെയിനിൽ എത്തിയ കോടിക്കണക്കിന് രൂപയുടെ രാസവളം ലോറി സമരം കാരണം ഇറക്കാനായില്ല. വ്യാഴാഴ്ച രാവിലെ ആറിന് വിശാഖപട്ടണത്തുനിന്ന് എത്തിയ 2700 മെട്രിക് ടൺ (ഏകദേശം 80,000ത്തോളം ചാക്ക്) രാസവളമാണ് ഇറക്കാൻ പറ്റാതെ കിടക്കുന്നത്. മലബാറിലെ വിവിധ ജില്ലകളിൽ വിതരണം ചെയ്യാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് എത്തിച്ചതാണ് വളം. സാധാരണനിലയിൽ എട്ടു മണിക്കൂറിനകം വളച്ചാക്കുകൾ മുഴുവൻ ഒരു കിലോമീറ്റർ ദൂരത്തുള്ള വെള്ളയിൽ വെയർ ഹൗസിങ് കോർപറേഷൻ ഗോഡൗണിലേക്ക് മാറ്റുകയാണ് പതിവ്. 120 ലോറികളും തൊഴിലാളികളും ചേർന്ന് വൈകുന്നേരം നാലിനകം ചരക്ക് ഇറക്കിത്തീർക്കാറുണ്ട്. വ്യാഴാഴ്ച രാവിലെതന്നെ ചരക്കിറക്കുന്ന ഏജൻറുമാരും തൊഴിലാളികളും ഒരുങ്ങിയെത്തിയെകിലും ലോറികളില്ലാത്തതിനാൽ ഇറക്കാനായില്ല. നിശ്ചിത സമയത്തിനകം ഇറക്കിയില്ലെങ്കിൽ ദിവസം രണ്ടുലക്ഷം രൂപയോളം റെയിൽവേ ഏജൻറുമാരിൽനിന്ന് നഷ്ടമീടാക്കും. സമരം നീണ്ടാൽ ലക്ഷങ്ങൾ നഷട്പ്പെടുമെന്ന ആധിയിലാണ് ഏജൻറുമാർ. വിശാഖപട്ടണത്ത് കപ്പലിൽ എത്തിയ വളം, ലോറി സമരം തുടങ്ങുന്നതിന് മുമ്പുതന്നെ വാഗണിൽ കയറ്റിത്തുടങ്ങിയിരുന്നു. കോട്ടയമടക്കം വിവിധ ഭാഗങ്ങളിലേക്കുള്ള ട്രെയിൻ സമയത്തിന് എത്തിയെങ്കിലും മലബാറിലേക്കുള്ളത് വൈകിയതാണ് പ്രശ്നമായത്. ഇതേത്തുടർന്ന് വാഗൺ ക്ലിയറിങ് ആൻഡ് ഫോർവേഡിങ് ഏജൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഷഫീഖ് റാവുത്തറുടെ നേതൃത്വത്തിൽ ലോറി ഉടമകളുമായി ബന്ധപ്പെെട്ടങ്കിലും പരിഹാരമായില്ല. തുടർന്ന് അടിയന്തര നടപടിയാവശ്യപ്പെട്ട് ജില്ല കലക്ടറെ സമീപിച്ചിരിക്കുകയാണ് ഏജൻറുമാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.