​െറസിഡൻറ്​സ്​ അസോസിയേഷൻ കോഓഡിനേഷൻ കമ്മിറ്റി നിലവിൽ വന്നു

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്തി​െൻറ പരിധിയിലുള്ള 28ഓളം െറസിഡൻറ്സ് അസോസിയേഷനുകളെ ബന്ധിപ്പിച്ച് പ്രവർത്തനം ഏകോപിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടു. പഞ്ചായത്ത് ഒാഫിസിൽ വിളിച്ചുചേർത്ത അസോസിയേഷൻ ഭാരവാഹികളുടെ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി. അച്യുതൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർമാൻ ടി.വി. സുധാകരൻ, മെംബർ ബാലകൃഷ്ണൻ, പി.ഒ.എം കൃഷ്ണകുമാർ, എം.കെ. ബാബു, എം.സി. കുമാരൻ, എൻ.കെ. സുരേഷ്, സുമേഷ് കാവിൽ, കെ.കെ. അമീർ, പി. സുധീർ എന്നിവർ സംസാരിച്ചു. കോഓഡിനേഷൻ കമ്മിറ്റി ചെയർമാനായി ഒ.എം. കൃഷ്ണ കുമാറിെനയും കൺവീനറായി എം.സി. കുമാരെനയും തിരഞ്ഞെടുത്തു. മികച്ച എൻ.എസ്.എസ് യൂനിറ്റിനുള്ള അവാർഡ് നൊച്ചാട് ഹയർ സെക്കൻഡറിക്ക് നടുവണ്ണൂർ: ഹയർ സെക്കൻഡറി വിഭാഗം ജില്ല ഘടകം ഏർപ്പെടുത്തിയ മികച്ച എൻ.എസ്.എസ് യൂനിറ്റിനുള്ള അവാർഡ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ യൂനിറ്റിന് ലഭിച്ചു. 2017-18 അധ്യയന വർഷത്തിൽ എൻ.എസ്.എസ് ദത്ത് ഗ്രാമം, ഓണത്തിനൊരു മുറം പച്ചക്കറി, അക്ഷരദീപം പരിപാടി, വിമുക്തി, സ്നേഹത്തണൽ, രജത ഭവനം, ജൈവ പച്ചക്കറി തോട്ടം തുടങ്ങി ശ്രദ്ധേയമായ പരിപാടികളാണ് നടത്തിയത്. അധ്യാപകരുടെയും വിദ്യാർഥികളുടെയും സ്കൂൾ മാനേജ്‌മ​െൻറി​െൻറയും പി.ടി.എയുടെയും നാട്ടുകാരുടെയും പൂർണ സഹകരണത്തോടെയാണ് എല്ലാ പദ്ധതികളും നടത്തിയതെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി. ശ്രീജിത്ത് പറഞ്ഞു. കോഴിക്കോട് സ​െൻറ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ റീജനൽ െഡപ്യൂട്ടി ഡയറക്ടർ കെ. ശകുന്തളയിൽനിന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി. ശ്രീജിത്ത് അവാർഡ് ഏറ്റുവാങ്ങി. ജില്ല കോഓഡിനേറ്റർ എസ്. ശ്രീജിത്ത്, പേരാമ്പ്ര ക്ലസ്റ്റർ കൺവീനർ കെ.കെ. ശ്രീജിത്ത്, എം.കെ. ഫൈസൽ എന്നിവർ സംസാരിച്ചു. വാകയാട് ഓവുചാൽ ശുചീകരിച്ചു നടുവണ്ണൂർ: വെള്ളക്കെട്ട് മൂലം ഗതാഗതം ദുസ്സഹമായ വാകയാട് റോഡി​െൻറ ഓവുചാൽ കാർഗിൽ െറസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകർ ശുചീകരിച്ചു. പ്രവർത്തകരുടെ ശ്രമഫലമായി 200 മീറ്റർ വരുന്ന ഓടയാണ് മുഴുവൻ മണ്ണെടുത്ത് വൃത്തിയാക്കുകയും മലവെള്ളം റോഡിലേക്ക് വരുന്നത് തടയുകയും ചെയ്തത്. കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളിലായി രാവിലെ ഒമ്പത് മുതൽ രണ്ടുവരെ 71 പേരാണ് സേവനത്തിൽ പങ്കെടുത്തത്. 2011ൽ റീടാർ ചെയ്ത റോഡ് ഓടയില്ലാത്ത സ്ഥലങ്ങളിൽ മാത്രമാണ് പൂർണമായും തകർന്നത്. കനാൽപാലം മുതൽ വെള്ളയ്ക്കാംകണ്ടിതാഴ വരെ പൂർണമായും, പുതിയേടത്തുതാഴ ഇരുവശങ്ങളിലും കൃഷിഭവനു സമീപം വടക്കു വശത്തും ഓട നിർമിക്കാൻ ഫണ്ടനുവദിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. സേവന പ്രവർത്തനത്തിന് രജിൽ കൃഷ്ണ, യു.കെ. സുധീർ. പി. മുരളീധരൻ. പി.വി. ഷിജു, യു. ബേബി, പി.പി. ഷൈജിത്ത്, ടി.കെ. ഗംഗാധരൻ കുളക്കര, കണാരൻകുട്ടി, മലോൽ, മണി, ടി.ടി. മോഹനൻ, ഒ.എം. കൃഷ്ണകുമാർ, പി. നാരായണൻ നായർ എന്നിവർ നേതൃത്വം നൽകി. 2018-19 വർഷത്തിൽ 10 ലക്ഷം രൂപ ഈ റോഡിന് വകയിരുത്തിയിട്ടുണ്ടെങ്കിലും ഓട നിർമിക്കാനുള്ള ഫണ്ട് നീക്കിവെച്ചിട്ടില്ല. റോഡ് റീടാർ ചെയ്യുന്നതോടെ ഓട നിർമിച്ചില്ലെങ്കിൽ റോഡി​െൻറ അവസ്ഥ വീണ്ടും ദുരിതമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.