മഴക്കെടുതി: കോഴിക്കോടി​െൻറ സ്​നേഹ സമ്മാനവുമായി ട്രക്കുകൾ പുറപ്പെട്ടു

കോഴിക്കോട്: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കോട്ടയം, ആലപ്പുഴ ജില്ലകളിലെ സഹോദരങ്ങൾക്ക് കോഴിക്കോടി​െൻറ സ്നേഹ സമ്മാനവുമായി രണ്ട് ട്രക്കുകൾ പ്രയാണം തുടങ്ങി. ജില്ല കലക്ടർ യു.വി. ജോസി​െൻറ അഭ്യർഥന മാനിച്ച് വ്യാപാരി വ്യവസായ സംഘടനകളും തൊഴിലാളികളും വീട്ടമ്മമാരും വിദ്യാർഥികളും സഹായവുമായെത്തി. എണ്ണ, പാൽപൊടി, കുടിവെള്ളം, വസ്ത്രം, അരിപ്പൊടി എന്നിവയെല്ലാം അയക്കുന്ന സാധനങ്ങളുടെ കൂട്ടത്തിലുണ്ട്. സംഭാവന പണമായി സ്വീകരിക്കില്ല. വെള്ളിയാഴ്ചയും താൽപര്യമുള്ളവർക്ക് മാനാഞ്ചിറ ഡി.ടി.പി.സി ഹാളിൽ ഭക്ഷണസാധനങ്ങൾ എത്തിക്കാം. വാഹനങ്ങൾ കലക്ടർ യു.വി. ജോസ് ഫ്ലാഗ്ഓഫ് ചെയ്തു. അസി. കലക്ടർ എസ്.അഞ്ജു, ജില്ല സപ്ലൈ ഓഫിസർ പി. മനോജ് കുമാർ, ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ, തഹസിൽദാർ സുബ്രഹ്മണ്യൻ, അനിതകുമാരി, ഡി.ടി.പി.സി സെക്രട്ടറി ബിനോയ്, കംപാഷനേറ്റ് കോഴിക്കോടി​െൻറ പ്രവർത്തകർ, റവന്യൂ ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കലക്ടറുടെ അഭ്യർഥന പത്രത്തിൽ വായിച്ച് 10ാംക്ലാസിൽ പഠിക്കുന്ന മക​െൻറ കുടുക്കയിൽനിന്ന് ശേഖരിച്ച നാണയത്തുട്ടുകൾ കൊണ്ട് ഭക്ഷണസാധനങ്ങളുമായി വന്ന പാലാഴിയിലെ വീട്ടമ്മ ഫാത്തിമ കോഴിക്കോടി​െൻറ നന്മയുെടയും കരുതലി​െൻറയും പ്രതീകമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.