മുൻ എ.ഇക്ക്​ മന്ത്രിയുടെ ശാസനം: പഞ്ചായത്ത് വികസനത്തിൽ പിറകിലാണെന്നത്​ യു.ഡി.എഫ് കള്ള പ്രചാരണം -ഭരണസമിതി

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ അസി. എൻജിനീയർ മുസ്തഫയെ കോഴിക്കോട് ടാഗോർ ഹാളിൽ മന്ത്രി കെ.ടി. ജലീൽ ശാസിച്ചതി​െൻറ മറവിൽ യു.ഡി.എഫ് കള്ളം പ്രചരിപ്പിക്കുകയാെണന്ന് ഭരണസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതി നിർവഹണ ഫണ്ട് വിനിയോഗിച്ചതിൽ കാരശ്ശേരി പഞ്ചായത്ത് പിന്നിലാണെന്ന് മന്ത്രി ജലീൽ പറെഞ്ഞന്നാണ് യു.ഡി.എഫ്‌ പ്രചരിപ്പിക്കുന്നത്. കാരശ്ശേരി പഞ്ചായത്തിൽ മുസ്തഫ ആറുമാസമാണ് അസി. എൻജിനീയറുടെ ചുമതല വഹിച്ചത്. വന്ന ദിവസം മുതൽ പ്രവർത്തനങ്ങൾക്ക് തൃപ്തികരമായിരുന്നില്ല. ഇക്കാര്യം ഉണർത്തി. നിരവധിതവണ പഞ്ചായത്ത് പ്രസിഡൻറ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് കഴിഞ്ഞ മാർച്ച് 31ന് ഇദ്ദേഹെത്ത കോഴിക്കോട് കോർപറേഷനിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തികവർഷം 98.78 ശതമാനം പ്ലാൻ ഫണ്ട് ചെലവഴിക്കുകയും രണ്ടുവർഷമായി 100 ശതാമാനം നികുതി പിരിക്കുകയും ചെയ്തതാണ്. ഇതിന് മന്ത്രിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങിയിരുന്നു. യു.ഡി.എഫി​െൻറ അഞ്ചുവർഷത്തെ മോശം ഭരണത്തി​െൻറ പരിണിത ഫലമാണ് ഞങ്ങൾക്ക് ഭരണം ലഭിച്ചതെന്ന് പ്രസിഡൻറ് വി.കെ. വിനോദ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡൻറ് വി.പി. ജമീല, അംഗങ്ങളായ അബ്ദുല്ല കുമാരനല്ലൂർ, സവാദ് ഇബ്രാഹീം എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.