െപാളിറ്റിക്കൽ സ്​കൂൾ

മടവൂർ: പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന പൊളിറ്റിക്കൽ സ്കൂളി​െൻറ ഏഴാം സെഷനും ഫാസിൽ ഫിറോസ് അനുസ്മരണവും യൂത്ത് ലീഗ് ജില്ല ജന. സെക്രട്ടറി കെ.കെ. നവാസ് ഉദ്ഘാടനം ചെയ്തു. ചന്ദ്രിക എഡിറ്റർ സി.പി. സൈതലവി വിഷയാവതരണം നടത്തി. ഒ.കെ. മുഹമ്മദലി അധ്യക്ഷതവഹിച്ചു. ഫൈസൽ ഫൈസി പ്രാർഥന നടത്തി. റാഫി ചെരച്ചോറ, എ.പി. യൂസുഫലി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. നൗഫൽ പുല്ലാളൂർ, കെ. കുഞ്ഞാമു, എ.പി. നാസർ, ടി. മൊയ്തീൻ കോയ, ഒ.കെ. ഇസ്മായീൽ, വി.സി. റിയാസ് ഖാൻ, അഡ്വ. കെ.ടി. ജാസിം തുടങ്ങിയവർ സംസാരിച്ചു. മുനീർ പുതുക്കുടി സ്വാഗതവും പി. അസ്ഹറുദ്ദീൻ നന്ദിയും പറഞ്ഞു. ടാബ്ലെറ്റ് വിതരണം കൊടിയത്തൂർ: പഠനം എളുപ്പമാക്കുന്നതിനായി ലീഡ് സ്ക്വയർ വാദി റഹ്മയിലെ വിദ്യാർഥികൾക്ക് ടാബ്ലെറ്റ് വിതരണം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡൻറ് എം.എ. നാസർ ഉദ്ഘാടനം നിർവഹിച്ചു. ഗവേണിങ് ചെയർമാൻ കെ.സി.സി. ഹുസൈൻ അധ്യക്ഷതവഹിച്ചു. ചാലിൽ അബ്ദു, അബ്ദു നിസാർ, ശരീഫ്, അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. മാനേജർ പി.പി. സുബൈർ സ്വാഗതവും ശജ മെഹർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.