കോമൺവെൽത്ത്​ ടൈൽസ്​ പ്രശ്​നം ആർ.ജെ.എൽ.സിക്ക്​ വിട്ടു

കോഴിക്കോട്: കോമൺവെൽത്ത് ടൈൽസ് പുതിയറ കമ്പനി അനധികൃത ലേ ഒാഫ് പിൻവലിക്കണമെന്നും കമ്പനി അടിയന്തരമായി തുറന്നു പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ട് പരാതി ലഭിച്ചതിനെ തുടർന്ന് ജില്ല ലേബർ ഒാഫിസർ വിളിച്ച ചർച്ച കമ്പനി മാനേജ്മ​െൻറ് പ്രതിനിധികൾ പെങ്കടുക്കാത്തതിനാൽ പരാജയപ്പെട്ടു. തുടർന്നു വിഷയം റീജനൽ ജോയൻറ് ലേബർ കമീഷണർക്ക് കൈമാറാൻ തീരുമാനിച്ചു. ചർച്ചകളിൽ ജില്ല ലേബർ ഒാഫിസർ, എ.െഎ.ടി.യു.സിക്ക് വേണ്ടി ഇ.സി. സതീശൻ, ടി.കെ. ശ്രീജേഷ് കുമാർ, ഒ. സ്മിതരാജ്, െഎ.എൻ.ടി.യു.സി പ്രതിനിധി കെ.എസ്. പീതാംബരൻ എന്നിവർ പെങ്കടുത്തു. നിലപാട് തിരുത്തിയില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് കോമൺവെൽത്ത് ടൈൽസ് വർക്കേഴ്സ് ഫെഡറേഷൻ ജ. സെക്രട്ടറി ഇ.സി. സതീശൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.