വാട്ടർ അതോറിറ്റി ജീവനക്കാർ ജില്ല മാർച്ചും ധർണയും നടത്തി

കോഴിക്കോട്: ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ വെട്ടിക്കുറച്ച കേന്ദ്ര വിഹിതം പുനഃസ്ഥാപിക്കുക, ജനവിരുദ്ധ കേന്ദ്ര ജലനയം തിരുത്തുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ സി.െഎ.ടി.യു മാർച്ചും ധർണയും നടത്തി. വാട്ടർ അതോറിറ്റിയുടെ കോഴിക്കോട് ഉത്തരമേഖല ചീഫ് എൻജിനീയറുടെ ഒാഫിസിന് മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് സൂപ്രണ്ടിങ് എൻജിനീയറുടെ ഒാഫിസിന് മുന്നിൽ സമാപിച്ചു. ധർണ കേരള ഗസറ്റഡ് ഒാഫിസേഴ്സ് അസോ. സംസ്ഥാന വൈസ് പ്രസിഡൻറ് എം.കെ. രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി. സേന്താഷ്കുമാർ സംസാരിച്ചു. ജില്ല പ്രസിഡൻറ് കെ. സന്തോഷ്കുമാർ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി എ. രാജു സ്വാഗതവും ജില്ല ജോ. സെക്രട്ടറി കെ.പി. ഉസ്മാൻകോയ നന്ദിയും പറഞ്ഞു. എൻ.കെ. നാരായണൻ, എം.എം. അനിൽകുമാർ, ബി. വിജയൻ, പി. മനോജ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.