ജില്ലതല നീന്തൽ മത്സരം

കോഴിക്കോട്: 'കരുത്തരാവുക' എന്ന തലക്കെട്ടിൽ ജൂലൈ 15 മുതൽ 30 വരെ സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന ആരോഗ്യ കാമ്പയിനി​െൻറ ഭാഗമായി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്നു. ജൂലൈ 29 ന് രാവിലെ ഒമ്പതിന് ഈസ്റ്റ് നടക്കാവിലെ സ്പോർട്സ് കൗൺസിൽ സ്വിമ്മിങ് പൂളിലാണ് മത്സരം. 18 മുതൽ 40 വയസ്സ് വരെയുള്ള പുരുഷന്മാർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഫ്രീ സ്റ്റെൽ 25 മീറ്റർ, ബട്ടർഫ്ലൈ 25 മീറ്റർ, ബാക്ക് സ്ട്രോക്ക് 25 മീറ്റർ എന്നീ മൂന്ന് ഇനം മത്സരങ്ങളിൽ ഒരാൾക്ക് പരമാവധി രണ്ട് ഇനങ്ങളിൽ പങ്കെടുക്കാം. രജിസ്ട്രേഷന് 9895283473, 9846996294 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.