ബി.ജെ.പി പ്രവർത്തക​െൻറ വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടി വീടിന് നാശം

പുനലൂർ: ബി.ജെ.പി പ്രവർത്തക​െൻറ വീട്ടിൽ സൂക്ഷിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ച് വീടിന് നാശം. ഇടമൺ 34 ചാഴിപുറത്ത് സജീവി​െൻറ വീടാണ് നശിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെയായിരുന്നു ഉഗ്ര ശബ്ദത്തോടെ സ്ഫോടനമുണ്ടായത്. ഈസമയം സജീവും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ആസ്ബറ്റോസ് മേഞ്ഞ വീടി​െൻറ മേൽക്കൂര തകർന്നു. അതേസമയം സംഭവം നടന്ന് അധികം വൈകാതെ ബോംബി​െൻറ അവശിഷ്ടങ്ങൾ നീക്കംചെയ്ത് മേൽക്കൂരയിൽ പുതിയ ഷീറ്റും ഇട്ടശേഷം സജീവും കുടുംബവും വീട് പൂട്ടി സ്ഥലംവിട്ടു. പരിസരവാസികൾ അറിയിച്ചതനുസരിച്ച് തെന്മല പൊലീസ് സ്ഥലത്തെത്തി. വീട്ടുപരിസരത്തുനിന്ന് ബോംബി​െൻറ അവശിഷ്ടങ്ങൾ ശേഖരിച്ചു. സജിവിനെതിരെ കേസെടുത്തു. സജീവിനെ കസ്റ്റഡിയിൽ കിട്ടിയാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പൊലീസ് പറഞ്ഞു. ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാകാമെന്ന് പൊലീസ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.