എഴുത്തുപെട്ടി

മേപ്പയൂർ: വി.പി. കൃഷ്ണൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയം മഞ്ഞക്കുളത്തി​െൻറ ആഭിമുഖ്യത്തിൽ 'എ​െൻറ പുസ്തകം എ​െൻറ കുറിപ്പ് എ​െൻറ എഴുത്തു പെട്ടി' പദ്ധതി വിളയാട്ടൂർ എളമ്പിലാട് എം.യു.പി സ്കൂളിൽ തുടങ്ങി. താലൂക്ക് ലൈബ്രറി ജോയൻറ് സെക്രട്ടറി കെ.ടി.ബി കൽപത്തൂർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഇ.ടി. മുഹമ്മദ്‌ ബഷീർ അധ്യക്ഷത വഹിച്ചു. എ.എം. കുഞ്ഞിരാമൻ, ഐ.എം. കലേഷ്, കെ.കെ. ഫിയാസ്, രാമചന്ദ്രൻ, വി. സത്യൻ എന്നിവർ സംസാരിച്ചു. ജനറൽബോഡി നന്തിബസാർ: വന്മുഖം ഗവ. ഹൈസ്കൂൾ വാർഷിക ജനറൽബോഡിയിൽ കഴിഞ്ഞ മൂന്നു വർഷം പി.ടി.എ പ്രസിഡൻറായ മുഹമ്മദ്‌ റാഫി ദാരിമിക്ക് സ്കൂൾ സ്റ്റാഫ്‌ വക ഉപഹാരം ഹെഡ്മാസ്റ്റർ വാസു മാസ്റ്റർ നൽകി. പുതിയ പ്രസിഡൻറായി നൗഫൽ നന്തിയെ തിരഞ്ഞെടുത്തു. ജൽവ ഉർദു ക്ലബ് ഉദ്ഘാടനം നന്തിബസാർ: ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ജൽവ ഉർദു ക്ലബ് സ്കൂൾ പ്രധാനാധ്യാപകൻ ഇ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ക്ലബ് ലോഗോ പ്രകാശനം ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ. ഗീത നിർവഹിച്ചു. ക്ലബ് അംഗങ്ങൾക്കുള്ള മെംബർഷിപ് കാർഡ് കെ. സജിത് വിതരണം ചെയ്തു. ടി. സതീഷ് ബാബു, സുനിൽ, അൽതാസ് എന്നിവർ സംസാരിച്ചു. ക്ലബ് പ്രസിഡൻറ് മുഹമ്മദ് ശാമിലി അധ്യക്ഷത വഹിച്ചു. മുഹമ്മദ് നാഫിഹ് സ്വാഗതവും നിഹാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.