സ്കൂള്‍ പൗള്‍ട്രി ക്ലബ് ഉദ്ഘാടനം ചെയ്തു

കട്ടിപ്പാറ: ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന സ്കൂള്‍ പൗള്‍ട്രി ക്ലബ് ചമല്‍ നിർമല യു.പി. സ്കൂളില്‍ പ്രസിഡൻറ് ബേബി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ കുട്ടികള്‍ക്ക് അഞ്ചുവീതം കോഴികളും മരുന്നും തീറ്റയും വിതരണം ചെയ്യുന്ന പദ്ധതിയാണിത്. വൈസ്പ്രസിഡൻറ് നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. സി.കെ. ഷാജിബ് പദ്ധതി വിശദീകരിച്ചു. മാതാരി ജുബൈരിയ, ബേബി, വത്സമ്മ അനില്‍, ഷാജു ഫിലിപ് എന്നിവര്‍ സംസാരിച്ചു. ബിജു ഫിലിപ് സ്വാഗതവും സി. ബുഷ്‌റ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.