കൊ​ടി​യ​ത്തൂ​ര്‍ ഗ്രാമപ​ഞ്ചാ​യ​ത്ത് വാ​ഹ​നം ജ​പ്തി ചെയ്തു

കൊടിയത്തൂർ: സപ്ലൈകോ സ്റ്റോർ നടത്തുന്നതിന് വാടകക്കെടുത്ത കെട്ടിടത്തി‍​െൻറ വാടക കുടിശ്ശിക അടച്ചുതീര്‍ക്കാത്തതിനെ തുടര്‍ന്ന് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തി‍​െൻറ വാഹനം ജപ്തി ചെയ്തു. 2012 ല്‍ സിവില്‍ സപ്ലൈസ് വകുപ്പിനു വേണ്ടി സപ്ലൈകോ സ്റ്റോര്‍ നടത്താന്‍ ഗോതമ്പറോഡില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടം പഞ്ചായത്തി‍​െൻറ നേതൃത്വത്തില്‍ വാടകക്ക് എടുത്തിരുന്നു. എന്നാല്‍, കൃത്യമായി വാടക നല്‍കുന്നതില്‍ പഞ്ചായത്തും സിവില്‍ സപ്ലൈസ് വകുപ്പും വീഴ്ച വരുത്തിയതോടെ കെട്ടിട ഉടമ കോടതിയെ സമീപിക്കുകയായിരുന്നു. കെട്ടിടം ഒഴിഞ്ഞു കൊടുക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും സിവില്‍ സപ്ലൈസ് വകുപ്പ് തയാറായില്ല. ഇതോടെ ഹരജിക്കാരന്‍ വീണ്ടും കോടതിയെ സമീപിക്കുകയും കോടതി ആമീനെ അയച്ച്‌ കെട്ടിടം ഒഴിപ്പിക്കുകയുമായിരുന്നു. എന്നാല്‍, അത്രയുംകാലം കെട്ടിടം ഉപയോഗിച്ചതി‍​െൻറ വാടക നല്‍കാന്‍ സിവില്‍ സപ്ലൈസ് വകുപ്പോ ഗ്രാമപഞ്ചായത്തോ തയാറാകാത്തതിനെ തുടർന്ന് കെട്ടിട ഉടമ വീണ്ടും കോടതിയെ സമീപിച്ചു. കുടിശ്ശികയായ 2,38,934 രൂപ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് നല്‍കണമെന്ന് 2017 ല്‍ കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍, ഇതും അവഗണിച്ചതോടെയാണ് ഗ്രാമപഞ്ചായത്തി‍​െൻറ ബൊലേറോ ജീപ്പ് ജപ്തി ചെയ്ത് താൽക്കാലികമായി സെക്രട്ടറിയെ ഏൽപിച്ചത്. എന്നാൽ, ഇതിനെതിരെ അപ്പീൽ നൽകിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.