ജയൻ ഫൗണ്ടേഷൻ ഉദ്ഘാടനം ഇന്ന്​

കോഴിക്കോട്: ജയൻ ഫൗണ്ടേഷൻ കേരള ഉദ്ഘാടനവും ചലച്ചിത്ര പ്രതിഭകളെ ആദരിക്കലും ബുധനാഴ്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. അളകാപുരി ഒാഡിറ്റോറിയത്തിൽ വൈകീട്ട് 4.30നാണ് ചടങ്ങുകൾ. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. നടി വിധുബാല, പി.വി. ഗംഗാധരൻ എന്നിവരെ ആദരിക്കുന്ന ചടങ്ങിൽ എം.കെ. രാഘവൻ എം.പി, എ. പ്രദീപ് കുമാർ എം.എൽ.എ തുടങ്ങിയവർ പെങ്കടുക്കും. പുരുഷൻ കടലുണ്ടി എം.എൽ.എ പ്രശസ്തിപത്രം സമർപ്പിക്കും. വാർത്തക്കുറിപ്പിൽ ജയൻ ഫൗണ്ടേഷൻ കേരള ജന. സെക്രട്ടറി എ.എൻ. ഗോപകുമാർ, എം. രാജൻ, എം. അരവിന്ദൻ, അരുൺ ഗോപിനാഥ് എന്നിവർ അറിയിച്ചു. നന്ദികേശ്വര ഉത്സവം കോഴിക്കോട്: തളി സൂര്യകാന്തി കല്യാണ മണ്ഡപത്തിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതല്‍ 8.30 മണി വരെ നന്ദികേശ്വര ഉത്സവം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മൃദംഗ വിദ്വാന്‍ ഗുരു കാരൈക്കുടി മണി ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടിയില്‍ ചതുര്‍ രത്‌നം, ഓടക്കുഴല്‍ കച്ചേരി, മൃദംഗം തനിയാവര്‍ത്തനം, സംഗീത കച്ചേരി എന്നിവ നടക്കും. വാർത്തസമ്മേളനത്തിൽ എല്‍.വി. നാരായണന്‍, ആര്‍. നാരായണപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.