ഗൃഹനാഥനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്​റ്റിൽ

കോഴിക്കോട്: ദലിതനായ ഗൃഹനാഥനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ചേവായൂർ നങ്ങോരകുന്നുമ്മൽ മണിയെയാണ് പൊലീസ് അറസ്റ്റുചെയ്തത്. മാർച്ച് 28ന് രാത്രി ഏഴിന് കുമ്മങ്ങോട്ട് അങ്ങാടിയിൽ കരമ്പിയിൽ ഗോപാലനെ ആക്രമിച്ചെന്നാണ് കേസ്. ചേവായൂർ പൊലീസ് രജിസ്റ്റർ െചയ്ത കേസിൽ നോർത്ത് അസി. കമീഷണർ ഇ.പി. പൃഥ്വിരാജി​െൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അേന്വഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്തത്. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ ആക്രമണം തടയാനുള്ള നിയമപ്രകാരമാണ് കേസെടുത്തിരുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.