തണ്ണീർത്തടം നികത്തുന്നതിന്​ മണ്ണ്​ കൊണ്ടുവന്ന ലോറി മറിഞ്ഞു

കക്കോടി: തണ്ണീർത്തടം നികത്തുന്നതിനിടെ മറിഞ്ഞ ലോറി വില്ലേജ് ഒാഫിസർ കസ്റ്റഡിയിലെടുത്തു. ചെറുകുളം കക്കടവത്ത്താഴം ചാലി നികത്തുന്നതിനായി മണ്ണുകൊണ്ടുവന്ന ലോറി മറിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. കക്കോടി ഗ്രാമപഞ്ചായത്തി​െൻറ ഗ്രീൻ മാപ്പിൽപെട്ട പ്രദേശം മണ്ണിട്ട് നികത്തുന്നത് നാട്ടുകാർ തടഞ്ഞു. പതിനൊന്നുമണിയോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കക്കോടി വില്ലേജ് ഒാഫിസറും വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വി.എസ്. സുധീനും സ്ഥലത്തെത്തുകയായിരുന്നു. മൂന്ന് ലോഡ് മണ്ണ് ഇറക്കിയതായി വില്ലേജ് ഒാഫിസർ എം. സുജിത്ത് പറഞ്ഞു. ഇംഗ്ലീഷ്പള്ളിക്ക് സമീപത്തുനിന്ന് കെട്ടിട നിർമാണത്തിനായി എടുത്തുമാറ്റുന്ന വേസ്റ്റാണ് തണ്ണീർത്തടം നികത്താനായി കൊണ്ടുവന്നതത്രേ. ഇറക്കിയ മണ്ണ് എടുത്തുമാറ്റിക്കുകയും സ്ഥലം ഉടമക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു. ക്രിമിനൽ കുറ്റമായതിനാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് വില്ലേജ് ഒാഫിസർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും മയക്കുമരുന്ന് വിൽപനയെന്ന് സൂചന വെള്ളിമാട്കുന്ന്: പുതിയ തലമുറയിലെ യുവതീ യുവാക്കൾക്കിടയിൽ പുത്തൻ ലഹരിമരുന്നുകളുടെ ഉപയോഗം വർധിച്ചു വരുന്നതായ വിവരമാണ് ഇരിങ്ങാടൻ പള്ളി വളാങ്കുളം സ്വദേശി അതുൽ കൃഷ്ണ (19) പിടിയിലായതോടെ പൊലീസിന് ലഭിക്കുന്നത്. 1300 മില്ലിഗ്രാം എം.ഡി.എം.എ (മെഥിലിൻ ഡൈയോക്സി മീഥാംഫിറ്റമൈൻ)യുമായാണ് യുവാവിനെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇത്തരം ലഹരി മരുന്നുകളെ ഉപയോഗവും വിൽപനയും സൗകര്യപ്രദവും പൊലീസിനോ രക്ഷിതാക്കൾക്കോ എളുപ്പം പിടികൂടാൻ പ്രയാസവുമാണെന്നതാണ് ഇത്തരം ലഹരി വസ്തുക്കളിലേക്ക് പുതു തലമുറയെ ആകർഷിക്കുന്നത്. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വിൽപന നടത്തുന്നവരിൽ ഏറെ വിദ്യാർഥികളും ഉണ്ടെന്നാണ് പൊലീസിന് വിവരം. ഒരിക്കൽ ഇടപാടുകാരെ ലഭിച്ചാൽ ദീർഘകാലം നിലനിർത്താമെന്നതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മയക്കുമരുന്ന് സംഘം തിരിയുന്നത്. ചേവായൂർ സബ് ഇൻസ്പെക്ടർ കെ. അബ്ദുൽ മജീദ്, സീനിയർ സി.പി.ഒ സുനിൽ കുമാർ കോഴിക്കോട് സിറ്റി ആൻറി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് അംഗങ്ങളായ എം.കെ. അബ്ദുൽ മുനീർ, കെ. രാജീവൻ, എം. മുഹമ്മദ് ഷാഫി, എൻ. നവീൻ, എം. സജി, കെ.എ. ജോമോൻ, എം. ജിനേഷ്, എ.വി. സുമേഷ്, പി. അഖിലേഷ്, പി. സോജി, കെ. രതീഷ്, രജിത്ത് ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.