രാമനാട്ടുകര പി. ബാപ്പുട്ടിയെ അനുസ്മരിച്ചു

രാമനാട്ടുകര: രാമനാട്ടുകരയുടെ നാടകക്കാരൻ രാമനാട്ടുകര പി. ബാപ്പുട്ടിയെ പുരോഗമന കലാ സാഹിത്യ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. രവിൻ രാമനാട്ടുകര ബാപ്പുട്ടിയുടെ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. പ്രദീപ് രാമനാട്ടുകര അനുസ്മരണ പ്രഭാഷണം നടത്തി. സാംസ്കാരിക നവോത്ഥാനവും നാടക പ്രസ്ഥാനവും എന്ന വിഷയത്തിൽ ഡോ. കെ.എസ്. വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. കെ.എം. വേലായുധൻ, വൈ. മാധവ പ്രസാദ്, രാജൻ പുൽപ്പറമ്പിൽ, സുനിൽ, സത്യനാഥ്‌ രാമനാട്ടുകര, മൃണാൾ, രാധാകൃഷ്‌ണൻ, ബാബു ചെങ്ങോട്ട് എന്നിവർ സംസാരിച്ചു. ശക്തമായ മഴ; മരം വീണു വീട് തകർന്നു ഫറോക്ക്: ശക്തമായ മഴയിൽ മരം മുറിഞ്ഞു വീണു വീട് ഭാഗികമായി തകർന്നു. ഫറോക്ക് അമ്പലങ്ങാടി കുറുന്തലക്കുന്ന് റോഡിൽ കൊല്ലര്കണ്ടി കൃഷ്ണദാസ​െൻറ വീടിന് മുകളിലാണ് മരംവീണത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. വീട് ഭാഗികമായി തകർന്നിട്ടുണ്ട്. വാർഡ് കൗൺസിലർ പി.എൽ. ബിന്ദു സംഭവസ്ഥലം സന്ദർശിച്ചു. രാമനാട്ടുകര ഷോപ്പിങ് ഫെസ്റ്റിവൽ നറുക്കെടുപ്പ് രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂനിറ്റ് സംഘടിപ്പിക്കുന്ന ഷോപ്പിങ് ഫെസ്റ്റിവൽ പത്താമത് വാര നറുക്കെടുപ്പ് നഗരസഭ കൗൺസിലർ വി.എം. പുഷ്പ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കെ.കെ. ശിവദാസ്, പി.എം. അജ്മൽ, സി. ദേവൻ, എം. പ്രദീപ്, പി.സി. നളിനാക്ഷൻ, വി. സത്യപാലൻ, ടി. മമ്മദ് കോയ, പി.ടി. സലീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.