കാന്തപുരം സന്ദർശിച്ചു

ന്യൂഡൽഹി: പ്രമുഖ സുന്നി പണ്ഡിതനും അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ഉപദേഷ്ടാവുമായ അന്തരിച്ച അഖ്‌തർ റസാഖാൻ ബറേൽവിയുടെ വീട് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സന്ദർശിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലുള്ള വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കുകയും ചെയ്‌തു. വിവിധ സംസ്ഥാനങ്ങളിലായി പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് അറിവ് പകരുന്ന ഇസ്‌ലാമിക് എജുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യ രൂപവത്കരിച്ചത് അദ്ദേഹത്തി​െൻറ അധ്യക്ഷതയിലാണെന്നും വ്യക്തിപരമായി അടുത്ത ബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും കാന്തപുരം അനുസ്മരിച്ചു. മൂസ സഖാഫി പാതിരമണ്ണ, അബ്ദുല്ലത്തീഫ് സഖാഫി എന്നിവർ ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.