ബ്രഹ്​മഗിരി സൊസൈറ്റി പ്രവാസി ശിൽപശാല അഞ്ചിന്​

കോഴിക്കോട്: വയനാട് ബ്രഹ്മഗിരി െഡവലപ്മ​െൻറ് സൊൈസറ്റി പ്രവാസി റിസോഴ്സ് പേഴ്സൻ ശിൽപശാല സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് അഞ്ചിന് രാവിലെ ഒമ്പതിന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രവാസികൾക്കും അവരുടെ ബന്ധുക്കൾക്കും തൊഴിലും വരുമാനവും നിക്ഷേപവും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ചർച്ച െചയ്യുക. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ മുഖ്യാതിഥിയാവും. 'പ്രവാസി പുനരധിവാസം' എന്ന വിഷയത്തിൽ നോർക റൂട്ട്സ് എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ കെ. വരദരാജൻ, 'പ്രവാസി ക്ഷേമം' വിഷയത്തിൽ കേരള പ്രവാസി വെൽഫെയർബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിക്കും. നൂറിലധികം മലബാർ മീറ്റ്, കർഷക മിനി മാർക്കറ്റ് ഒൗട്ട്ലെറ്റുകൾ സൊസൈറ്റിയുടെ കീഴിലുണ്ട്. ഇൗ സാമ്പത്തിക വർഷം ഒൗട്ട്ലെറ്റുകളുെട എണ്ണം ആയിരമാക്കാനാണ് ശ്രമം. ശിൽപശാല രജിസ്ട്രേഷന് 9562035002, 9847783344 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. ഡോ. മുബാറക് സാനി, സജീവ് കുമാർ, പുരുഷോത്തമൻ, സി.വി. മുഹമ്മദ് ഇഖ്ബാൽ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.