വൃക്കരോഗനിര്‍ണയ ക്യാമ്പി

വൃക്കരോഗ നിര്‍ണയ ക്യാമ്പ് കോഴിക്കോട്: ജില്ല പഞ്ചായത്ത് 2013 മുതല്‍ സ്‌കൂളുകളില്‍ നടത്തിവരുന്ന വൃക്കരോഗ നിര്‍ണയ ക്യാമ്പി​െൻറ ഈ അധ്യയനവര്‍ഷത്തെ ആദ്യ ക്ലിനിക്കി​െൻറ ഉദ്ഘാടനം ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ റീജ മനോജ് അധ്യക്ഷത വഹിച്ചു. സ്‌നേഹസ്പര്‍ശം ജോ. കണ്‍വീനര്‍ സനാഥ്, പ്രിന്‍സിപ്പൽ ഇസ്മായില്‍ കുട്ടി, ഹെഡ്മിസ്ട്രസ് രജനി, പി.ടി.എ പ്രസിഡൻറ് ജാഫര്‍ രാരോത്ത്, ഡോ. ഫാത്തിമ, നജ്മുദ്ദീന്‍ എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ വര്‍ഷം ഇരുപതിനായിരത്തോളം വിദ്യാര്‍ഥികളെ പരിശോധിച്ചതില്‍ 47 പേര്‍ക്ക് യൂറിന്‍ ഷുഗറും 120 പേരില്‍ യൂറിന്‍ ആല്‍ബുമിനും 73 പേരില്‍ ബ്ലഡ് ക്രിയാറ്റിനും കണ്ടെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.