സ്​റ്റേജ് കം ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

വെളിമണ്ണ: ഓമശ്ശേരി ഗ്രാമപഞ്ചായത്ത് 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെളിമണ്ണ ജി.എം.യു.പി സ്കൂളിന് നിർമിച്ച സ്റ്റേജ് കം ക്ലാസ് റൂമി​െൻറ ഉദ്ഘാടനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം ടി.ടി. മനോജ് കുമാർ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.ടി. സക്കീന ടീച്ചർ അവാർഡ് വിതരണം നിർവഹിച്ചു. വിദ്യാഭ്യാസ കാര്യ സ്ഥിരംസമിതി അധ്യക്ഷ ഫാത്തിമ വടക്കിനിക്കണ്ടി ഉപഹാര സമർപ്പണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.കെ. ഖദീജ മുഹമ്മദ്, പി.കെ. കുഞ്ഞിമൊയ്തീൻ ഹാജി, പി.ടി.എ പ്രസിഡൻറ് ടി.കെ. അൻവർ സാദത്ത്, മുൻ ഹെഡ്മാസ്റ്റർ ടി. ശശിധരൻ, ഹെഡ്മാസ്റ്റർ എൻ. അഹമ്മദ് കുട്ടി, എ.കെ. ഷരീഫ്, കെ. അബൂബക്കർ ഹാജി, പി. വിശ്വനാഥൻ, പി. അബ്ദുൽ ഗഫൂർ, യു.പി. അബ്ദുൽ ഖാദർ, സ്റ്റാഫ് സെക്രട്ടറി ജി.വി. ഷാജു, സതീശൻ കുന്നുമ്മൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.