കരുവള്ളി മുഹമ്മദ് മൗലവി അനുസ്മരണം

കൊടുവള്ളി: കെ.എ.ടി.എഫ് കൊടുവള്ളി ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച കെ.എ.ടി.എഫ് സ്ഥാപക പ്രസിഡൻറ് കരുവള്ളി മുഹമ്മദ് മൗലവി അനുസ്മരണ യോഗം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ. ജബ്ബാർ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡൻറ് ഷാജഹാൻ അലി അഹമ്മദ് അധ്യക്ഷത വഹിച്ചു. റാഫി ചെരച്ചോറ, കെ. നാരായണൻ, എൻ.പി. ജാഫർ, ടി.എം. അബ്ദുറഹിമാൻ, കെ. ജാബിർ, കെ. ശഹീർ, കെ. റംസീന എന്നിവർ സംസാരിച്ചു. വിദ്യാലയ ബാങ്ക് ആരംഭിച്ചു കൊടുവള്ളി: മാനിപുരം എ.യു.പി സ്‌കൂളിൽ അക്കാദമിക് മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്ത വിദ്യാലയ ബാങ്കി​െൻറ പ്രവർത്തന ഉദ്ഘാടനം മക്കാട്ട് മാധവൻ നമ്പൂതിരി നിർവഹിച്ചു. കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ബാങ്കി​െൻറ പ്രവർത്തന പദ്ധതി വിശദീകരിച്ചു. വിദ്യാർഥികളിൽ ഗണിത അഭിരുചി ഉണ്ടാക്കുന്നതിനും, സമ്പാദ്യ ശീലം ഉണ്ടാക്കുന്നതിനും ഗണിത ശാസ്ത്ര ക്ലബി​െൻറ ആഭിമുഖ്യത്തിലാണ് വിദ്യാലയ ബാങ്ക് പ്രവർത്തിക്കുന്നത്. പ്രധാന അധ്യാപകൻ കൃഷ്ണൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. കെ.വി. കൃഷ്ണൻ, വി. ജിജീഷ് കുമാർ, കെ. നവനീത് മോഹൻ, പി.പി. ധനൂപ്, കെ. ഷൈനി, ഇ.എസ്. ദീപേഷ്, പി. സിജു, പി. അനീസ്, ബാങ്ക് മാനേജർ രാജീവ് എന്നിവർ സംസാരിച്ചു. അലിഫ് ടാലൻറ് ടെസ്റ്റ്: ചക്കാലക്കൽ എച്ച്.എസ്.എസിന് കൊടുവള്ളി: സബ് ജില്ല അലിഫ് ടാലൻറ് ടെസ്റ്റ് പരീക്ഷയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ടാം സ്ഥാനവും ചക്കാലക്കൽ ഹൈസ്കൂളിനാണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ മുഹമ്മദ് സാബിത്ത് ഒന്നാം സ്ഥാനവും, മുഹമ്മദ് ഫായിസ് രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ജസീൽ ഒന്നാം സ്ഥാനം നേടി. വിജയികളെ സ്കൂൾ പി.ടി.എ, സ്റ്റാഫ് കൗൺസിൽ മാനേജ്മ​െൻറ് യോഗം അഭിനന്ദിച്ചു. പി.ടി.എ പ്രസിഡൻറ് കെ.എം. അബൂബക്കർ, മാനേജർ പി.കെ. സുലൈമാൻ, പ്രധാന അധ്യാപകൻ ടി. പ്രകാശ്, പ്രിൻസിപ്പൽ എം. നവീനാക്ഷൻ, എം.കെ. രാജി, വിജയൻ നായർ, പി. ജാഫർ, ഫാസിൽ, അഷ്റഫ്, എം.കെ. ഉമ്മർ, ടി.പി. മുഹമ്മദ് അഷ്റഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.