പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന് അംഗീകാരം

പൂനൂര്‍: ജില്ല പഞ്ചായത്തി‍​െൻറ മാതൃക വിദ്യാലയമായ പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് യൂനിറ്റിന് സര്‍ക്കാറി‍​െൻറ അംഗീകാരം. ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫിസറായി സ്കൂളിലെ ചരിത്ര അധ്യാപകന്‍ കെ.സി. റിജുകുമാറും മികച്ച യൂനിറ്റിനുള്ള അവാര്‍ഡ് സ്കൂള്‍ എന്‍.എസ്. എസ് യൂനിറ്റും കരസ്ഥമാക്കി. പ്രോഗ്രാം ഓഫിസറുടെ നേതൃത്വത്തില്‍ നൂറോളം എന്‍.എസ്.എസ് വളൻറിയര്‍മാര്‍ നടപ്പാക്കിയ വിവിധ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധ നേടിയിരുന്നു. സ്കൂളില്‍ പഠിക്കുന്ന നിര്‍ധനരായ സഹോദരിമാര്‍ക്ക് വീട് നിര്‍മിച്ചുനല്‍കിയ 'സ്നേഹത്തണല്‍' പദ്ധതി, നെരോത്ത് നടപ്പാക്കിയ ഗ്രാമദീപം പദ്ധതി, സാന്ത്വന പരിചരണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍, നിര്‍ധന രോഗികള്‍ക്ക് നല്‍കിയ സഹായങ്ങള്‍, ശാസ്ത്രീയമായ മാലിന്യ നിര്‍മാര്‍ജന പരിപാടി തുടങ്ങിയ 40 ഓളം പദ്ധതികളാണ് കഴിഞ്ഞവര്‍ഷം യൂനിറ്റ് നടപ്പിലാക്കിയത്. ആഗസ്റ്റിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.