ജനാധിപത്യത്തി​െൻറ ബാലപാഠം, സ്കൂൾ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി

കക്കട്ടിൽ: പാറയിൽ എൽ.പി സ്കൂളിൽ ലീഡർമാരെ കണ്ടെത്താൻ നടത്തിയ തെരഞ്ഞെടുപ്പും വോട്ടിങ്ങും ശ്രദ്ധേയമായി. പൊതു െതരഞ്ഞെടുപ്പി​െൻറ കെട്ടിലും മട്ടിലും നടത്തിയ വിഞ്ജാപനം മുതൽ ഫലപ്രഖ്യാപനം നടത്തി അധികാരമേൽക്കൽ വരെ നവ്യാനുഭവമായി. സ്കൂൾ ലീഡർ, ആരോഗ്യ മന്ത്രി, സാംസ്‌കാരിക മന്ത്രി സ്ഥാനത്തേക്കാണ് കുട്ടികൾ മത്സരിച്ചത്. പ്രധാന അധ്യാപിക റനിത മുഖ്യ തെരഞ്ഞെടുപ്പു ഓഫിസറും ദീപ ദാമോദരൻ പ്രിസൈഡിങ് ഓഫിസറും എൻ.കെ. രജന റിട്ടേണിങ് ഓഫിസറും ആയിരുന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം ഓ. വനജ അധ്യക്ഷതവഹിച്ചു. കെ.പി. അഷ്‌റഫ്‌ മാസ്റ്റർ സംസാരിച്ചു. സ്കൂൾ ലീഡറായി പി.എം. ദേവാംഗന, ആരോഗ്യമന്ത്രിയായി പി. ഘനശ്യാം, സാംസ്‌കാരിക മന്ത്രിയായി അഷ്മിക ഷാജിയേയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.