അറബിക് പ്രതിഭോത്സവം: മലയമ്മ, മര്‍ക്കസ് സ്കൂളുകൾ ജേതാക്കള്‍

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല അലിഫ് അറബിക് പ്രതിഭോത്സവത്തിൽ മലയമ്മ എ.യു.പി സ്കൂളും കാരന്തൂർ മർക്കസ് ബോയ്സ് എച്ച്.എസ്.എസും ഓവറോൾ ജേതാക്കളായി. എല്‍.പി വിഭാഗത്തിൽ പി. നിസ ഫാത്തിമ, സി.കെ. ദിയാന ഫാത്തിമ(ഇരുവരും എ.യു.പി.എസ് മലയമ്മ), യു.പി വിഭാഗത്തിൽ പി. ഹാദിയ മറിയം, (എം.എ.എം.യു.പി പറമ്പില്‍), പി.എം ഫാത്തിമ ജസ്‌രി(എച്ച്.എസ്.എസ് പയമ്പ്ര), ഹൈസ്‌കൂള്‍ വിഭാഗം കെ. നുസൈബ(കാരന്തൂർ മര്‍ക്കസ് ഗേള്‍സ് എച്ച്.എസ്.എസ്), ടി.സി. മുഹമ്മദ് അബ്ദുല്ല (കാരന്തൂർ മര്‍ക്കസ് ബോയ്‌സ് എച്ച്.എസ്.എസ്) ,എച്ച്.എസ്.എസ് വിഭാഗം ടി.എ. സിയാദ്, എൻ.സി. മുഹമ്മദ് ഫായിസ്(ഇരുവരും കാരന്തൂർ മര്‍ക്കസ് ബോയ്സ് എച്ച്.എസ്.എസ്), എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വിജയികള്‍ക്ക് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈജ വളപ്പില്‍ സമ്മാനങ്ങൾ വിതരണം ചെയ്തു. പി. ജമാലുദ്ദീന്‍ അധ്യക്ഷതവഹിച്ചു. കുന്ദമംഗലം എ.യു.പി.എസ് പ്രധാനാധ്യാപിക ഇ. ജയലക്ഷ്മി, സ്കൂൾ പി.ടി.എ വൈസ് പ്രസിഡൻറ് ശ്രീജേഷ്, പി. അബ്ദുല്‍ ബഷീര്‍, കെ.എം.എ. റഹ്മാൻ എന്നിവർ സംസാരിച്ചു. എന്‍. ജാഫര്‍ സ്വാഗതവും എം.കെ. അബ്ദുറസാഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.