മുക്കത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടുകിലോ കഞ്ചാവുമായി യുവാവ്‌ അറസ്​റ്റിൽ

മുക്കം: മുക്കത്ത് രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മുക്കം നെല്ലിക്കാപറമ്പ് സ്വദേശി ഫൈസൽ (19) മുക്കം എസ്.ഐ കെ.പി അഭിലാഷി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് വെസ്റ്റ് മാമ്പറ്റയിലെ നഗരസഭാ സ്റ്റേഡിയത്തിന് സമീപത്തുവെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നേരത്തേയും പൊലീസ് കേസുണ്ട്. രണ്ടുമാസം മുമ്പ് അരീക്കോട് ഭാഗത്തുനിന്ന് 200 ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം ഇയാളെ പിടികൂടിയിരുന്നു. അഡീഷനൽ എസ്.ഐമാരായ ഇ. ഹമീദ്, എൻ. ജയമോദ്, ബേബി മാത്യു, ക്രൈം സ്ക്വാഡിലെ രാജീവൻ, ഹരിദാസൻ, പൊലീസുകാരായ ഷഫീഖ് നീലിയാനിക്കൽ, അനൂപ് തറോൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.