യഥാർഥ അഡ്​മിൻ ഗ്രൂപ്പ്​ വിട്ടു; ദേശവിരുദ്ധ വാട്​സ്​ ആപ്​ പോസ്​റ്റി​െൻറ പേരിൽ 'സ്വാഭാവിക അഡ്​മിൻ' ജയിലിൽ

ഭോപാൽ: വാട്സ്ആപ് ഗ്രൂപ് അംഗത്തി​െൻറ ദേശവിരുദ്ധ സ്വഭാവമുള്ള പോസ്റ്റി​െൻറ പേരിൽ 'സ്വാഭാവിക അഡ്മിൻ' (ഡിഫാൾട് അഡ്മിൻ) അഞ്ചുമാസമായി ജയിലിൽ. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലാണ് സംഭവം. ജുനൈദ് ഖാൻ എന്ന 21കാരനാണ് ജയിലിലായത്. ഗ്രൂപ്പിൽ വിവാദ പോസ്റ്റ് ഇടുന്ന സമയത്ത് ഇർഫാൻ എന്നയാളായിരുന്നു അഡ്മിൻ എന്നും ഇയാൾ ഗ്രൂപ് വിട്ടതോടെ ജുനൈദ് 'സ്വാഭാവിക അഡ്മിൻ' ആയി മാറിയതാണെന്നും അദ്ദേഹത്തി​െൻറ കുടുംബം പറയുന്നു. അതിനാൽ, ഗ്രൂപ്പി​െൻറ ഉത്തരവാദിത്തം ജുനൈദിനല്ലെന്നും അവർ അഭിപ്രായപ്പെട്ടു. ലഭ്യമായ രേഖകൾ അനുസരിച്ചാണ് നടപടിയെടുത്തതെന്നും ഇതിൽ പരാതിയുണ്ടെങ്കിൽ കുടുംബത്തിന് കോടതിയെ സമീപിക്കാമെന്നും പൊലീസ് പ്രതികരിച്ചു. കേസിൽ പൊലീസ് കൃത്യമായ അന്വേഷണം നടത്താത്തതിനാലാണ് ബി.എസ്സി വിദ്യാർഥിയായ ജുനൈദ് ജയിലിൽ കഴിയേണ്ടി വരുന്നതെന്ന് സഹോദരൻ മുഹമ്മദ് ഫക്റുദ്ദീൻ പറഞ്ഞു. ജുനൈദിന് നീതി ലഭ്യമാക്കാൻ ഉന്നത കേന്ദ്രങ്ങളെ സമീപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഫെബ്രുവരിയിലാണ് ജുനൈദ് ഖാനെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.