20 ലിറ്റർ ചാരായവുമായി പിടിയിൽ

ചേളന്നൂർ: ചേളന്നൂർ എക്‌സൈസ് പാർട്ടിയും കോഴിക്കോട് എക്‌സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായവുമായി കുരുവട്ടൂർ സ്വദേശിയെ പിടികൂടി. താമരത്ത്താഴം പൊയിൽ വീട്ടിൽ ജിജുവിനെയാണ് ചേളന്നൂർ എക്‌സൈസ് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ പി.സി. മനോജ് കുമാറും പാർട്ടിയും പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികൾക്കും വിവാഹാവശ്യങ്ങൾക്കും മദ്യം എത്തിച്ചുകൊടുക്കുന്ന ആളാണത്രെ ജിജു. സമീപത്ത് വ്യാജ വാറ്റ് സജീവമാണെന്ന പരാതിയിൽ കുറച്ച് കാലമായി പ്രതി എക്‌സൈസി​െൻറ നിരീക്ഷണത്തിലായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് പ്രതിയെ പിടികൂടിയത്. പാർട്ടിയിൽ കോഴിക്കോട് ഇൻറലിജൻസ് പ്രിവൻറിവ് ഓഫിസർ വി. ദേവദാസൻ, പ്രിവൻറിവ് ഓഫിസർ എം. സുനിൽ, സിവിൽ എക്‌സൈസ് ഓഫിസർമാരായ എൻ.കെ. ഷബീർ, അർജുൻ വൈശാഖ്, കെ.ജി. സുജല, വി. അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.