കോഴിക്കോട് ബ്ലോക്കിൽ ഹരിത ഭവനം പദ്ധതിക്ക് തുടക്കമായി

പന്തീരാങ്കാവ്: ഹരിത കേരള മിഷ​െൻറ ഭാഗമായി കോഴിക്കോട് ബ്ലോക്കിൽ ഹരിതഭവനം പദ്ധതിക്ക് തുടക്കമായി. ഒളവണ്ണ പഞ്ചായത്തിലെ കൂടത്തുംപാറയിൽ ചുള്ളിയോട്ട് വേണുഗോപാലി​െൻറ വീടാണ് പദ്ധതിയിലെ ആദ്യ ഹരിതഭവനം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറേശ്ശരി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൽ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളിലായി 50 വീടുകളെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്. ഒളവണ്ണ പഞ്ചായത്തിൽ നാഷനൽ ഹൈവേക്കും മലബാർ ബൊട്ടാണിക്കൽ ഗാർഡനുമിടയിലെ പ്രദേശത്തെ ഹരിതാഭമാക്കാൻ ലക്ഷ്യമിടുന്നുണ്ട്. കിണർ റീചാർജിങ്, ബയോഗ്യാസ് പ്ലാൻറ്, കോഴിവളർത്തൽ, പച്ചക്കറികൃഷി, അഞ്ചു ഫലവൃക്ഷങ്ങൾ, ബയോബിൻ എന്നിവ ഒരു വീട്ടിൽ ഒരുക്കുന്നതാണ് ഈ പദ്ധതി. ഒളവണ്ണ പഞ്ചായത്തിലെ തിരഞ്ഞെടുത്ത 25ൽ 19 വീടുകളിൽ പദ്ധതി തുടങ്ങിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ജില്ല കൃഷി ഓഫിസർ ഷീല, ബ്ലോക്ക് മെംബർമാരായ രമണി, പി.ജി. വിനീഷ്, പി.കെ. ഉഷ, ഒളവണ്ണ കൃഷി ഓഫിസർ അജയ് അലക്സ്, പഞ്ചായത്ത് മെംബർമാരായ എം.എം. പവിത്രൻ, മഠത്തിൽ അബ്ദുൽ അസീസ്, എൻ.എം. ഷിബു തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.