വെള്ളക്കെട്ട്​ ഒഴിവാക്കാൻ യുവാക്കളുടെ പരിശ്രമം

ചേളന്നൂർ: കരമംഗലം താഴം . കഴിഞ്ഞ ദിവസം അർപ്പണ കലാസാംസ്കാരിക വേദി പ്രവർത്തകർ വെള്ളക്കെട്ടിന് സമീപത്തെ തോട്ടിൽനിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കി. പ്ലാസ്റ്റിക് മാലിന്യം കാരണം ഇരു തോടുകളിലെയും ഒഴുക്ക് തടസ്സപ്പെട്ടിരുന്നു. റോഡിലേക്ക് തോട്ടിൽനിന്ന് വന്നിരുന്ന ഓവുചാൽ അടയ്ക്കുകയും ചെയ്തു. ഇതോടെ റോഡിലെ ജലം ഒരുപരിധിവരെ ഒഴിവായി. ഇപ്പോൾ വാഹനങ്ങൾക്ക് ഒരുവിധം കടന്നു പോകാം. അർപ്പണയുടെ പ്രവർത്തകർക്കൊപ്പം നാട്ടുകാരും പങ്കുചേർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.