ഏഴുകുളം-പരലാട് റോഡിലെ അപകട മേഖലയിൽ സുരക്ഷ ഭിത്തിയില്ല; യാത്രക്കാർ ഭീതിയിൽ

നന്മണ്ട: ഏഴുകുളം-പരലാട് റോഡിലെ അപകട മേഖലയിൽ സുരക്ഷ ഭിത്തിയില്ലാത്തത് യാത്രക്കാർക്ക് ഭീതിയാകുന്നു. അഞ്ച് പതിറ്റാണ്ട് മുമ്പ് നിർമിച്ച ഗ്രാമീണ റോഡാണ് അവഗണിക്കെപ്പടുന്നത്. റോഡിൽ ഇറക്കവും വളവുമുള്ള ഒതയോത്ത് താഴത്താണ് സുരക്ഷ ഭിത്തിയില്ലാത്തത്. അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ പലപ്പോഴും വയലിൽ ചാടുന്നതു പതിവ് കാഴ്ചയാണ്. യാത്രക്കാർക്ക് മുന്നറിയിപ്പായി സൂചക ബോർഡുകൾ സ്ഥാപിക്കാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.