ക്ഷേമപെന്‍ഷനുകൾ സർക്കാർ അട്ടിമറിക്കുന്നു -യൂത്ത് ലീഗ്

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന ക്ഷേമപെന്‍ഷനുകൾക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ മാനദണ്ഡങ്ങൾ ഭൂരിപക്ഷം പേരെയും അനര്‍ഹരാക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും പറഞ്ഞു. ജൂലൈ ആറിന് പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 1200 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീർണമുള്ള വീടുള്ളവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാവില്ല. അപേക്ഷ നല്‍കി ഒരു വര്‍ഷത്തോളമായി കാത്തിരിക്കുന്ന മഹാഭൂരിപക്ഷം പേരും 1200 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകളിലാണ് താമസിക്കുന്നത് എന്നിരിക്കെ അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. അതിനാൽ, ഉത്തരവ് പിന്‍വലിക്കണമെന്ന് നേതാക്കള്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.