ഹജ്ജ്: 1200 പേർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തി

താമരശ്ശേരി: ഹജ്ജിന് ഈ വർഷം അവസരം ലഭിച്ചവർക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ നടന്നു. കൊടുവള്ളി, തിരുവമ്പാടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളിൽനിന്നുള്ള 1200 ഹാജിമാർക്കാണ് കുത്തിവെപ്പ് നടത്തിയത്. കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹാജിമാരുടെ യാത്രാപ്രശ്നത്തിന് പരിഹാരമായി താമരശ്ശേരിയിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് ലോ ഫ്ലോർ എ.സി ബസ് അനുവദിച്ചതായി എം.എൽ.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജ് അധ്യക്ഷതവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂപ്പർ അഹമ്മദ് കുട്ടിഹാജി, മൈമൂന ഹംസ, എ.പി. ഹുസൈൻ, എ.പി. മുസ്തഫ, പി.എ. അബ്്ദുസ്സമദ് ഹാജി, കണ്ടിയിൽ മുഹമ്മദ്, മുഹമ്മദ് കുട്ടിമോൻ, സിറാജ് തച്ചംപൊയിൽ, ഹജ്ജ് െട്രയിനർമാരായ സൈതലവി കാരാടി, ബഷീർ തുടങ്ങിയവർ സംസാരിച്ചു. അബ്്ദുൽബാരി ബാഖവി പ്രാർഥന നടത്തി. മെഡിക്കൽ സൂപ്രണ്ട് ഡോ. എം. കേശവനുണ്ണി സ്വാഗതവും ലുഖ്മാൻ ഹാജി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.