അരിക്കുളത്ത് മുസ്​ലിംലീഗ്​ ഒാഫിസിനുനേരെ ആക്രമണം

മേപ്പയൂർ: അരിക്കുളം പഞ്ചായത്ത് മുസ്ലിംലീഗ് ഒാഫിസിനുനേരെ ആക്രമണം. വെള്ളിയാഴ്ച രാത്രിയാണ് അരിക്കുളത്തെ ബാഫഖി തങ്ങൾ സ്മാരക സൗധത്തിന് നേരെ ആക്രമണമുണ്ടായത്. 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ലീഗ് കേന്ദ്രങ്ങൾ പറഞ്ഞു. ജനൽച്ചില്ലുകളും വാതിലും തകർത്തിട്ടുണ്ട്. ഇതുവരെ പ്രശ്നങ്ങളില്ലാത്ത അരിക്കുളത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് മുസ്ലിംലീഗ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. അരിക്കുളത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് വി.വി.എം. ബഷീർ, സി. നാസർ, കെ.എം. സുഫൈൽ, കെ.എം. അബ്ദുൽ സലാം, കെ ഹാരിസ്, അൽത്താഫ് അലി, സി.എം. ആദിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.