വിദേശനിർമിത സിഗരറ്റ് പിടികൂടി

ബേപ്പൂർ: അരക്കിണറിലെ സ്റ്റേഷനറി കടയിൽ അനധികൃതമായി വിൽപന നടത്തിവന്ന വിദേശനിർമിത സിഗരറ്റ് ബേപ്പൂർ പൊലീസ് പിടിച്ചെടുത്തു. അരക്കിണർ സുന്നി ജമാഅത്ത് പള്ളിക്ക് സമീപത്തെ പി.എസ് സ്റ്റോർ സ്റ്റേഷനറി കടയിൽനിന്നാണ് സിഗരറ്റ് കണ്ടെടുത്തത്. കടയുടമ അരക്കിണർ സ്വദേശി പെരിയമ്പ്ര ഹൗസിൽ സുന്ദരൻ (67) വിദേശ നിർമിത സിഗരറ്റ് വിൽപന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം കിട്ടിയതി​െൻറ അടിസ്ഥാനത്തിൽ ബേപ്പൂർ എസ്.ഐ റെനീഷ്, സീനിയർ സി.പി.ഒ അനീഷ് കുമാർ, അരുൺ കുമാർ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. കൊറിയൻ നിർമിത സിഗരറ്റ് 10 പാക്കറ്റ് കടയിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കടയുടമയുടെ പേരിൽ കേസ് ചാർജ് ചെയ്ത് ജാമ്യത്തിൽവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.