മഴയിൽ തകർന്ന വീടുകൾ എം.എൽ.എയും കലക്ടറും സന്ദർശിച്ചു

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് വീടുകൾ തകർന്ന സൗത്ത് ബീച്ച് തെക്കേപ്പുറത്ത് ഡോ. എം.കെ. മുനീർ എം.എൽ.എ, നഗരസഭ കൗൺസിലർമാരായ സി.പി. ശ്രീകല, സി. അബ്ദുറഹിമാൻ, ജില്ല കലക്ടർ യു.വി. ജോസ്, അഡീഷനൽ തഹസിൽദാർ അനിതകുമാരി എന്നിവർ സന്ദർശിച്ചു. ബീച്ച് റോഡിൽ പൊന്നുതൂക്കിവീട്ടിൽ കോയമോ​െൻറ പഴയ ഒാടിട്ട തറവാട് വീടാണ് വെള്ളിയാഴ്ച പുലർച്ച തകർന്നത്. മകൻ പൊന്നുരുക്കിവീട്ടിൽ ഫാറൂഖ് (30), അമീൻ (മൂന്ന്), ഷഹബാസ് (ഏഴ്) എന്നിവരെ പരിക്കേറ്റ് ബീച്ച് ഗവ. ആശുപത്രിയിൽ പ്രേവശിപ്പിച്ചിരുന്നു. വീട് നഷ്ടമായവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ ധനസഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.