മഴ മാറിയിട്ടും വെള്ളക്കെട്ടുതന്നെ; മാറാടിലെ വീട്ടുകാർക്ക് ദുരിതകാലം

ബേപ്പൂർ: ശനിയാഴ്ച മഴക്ക് താൽക്കാലിക ശമനമുണ്ടായെങ്കിലും തങ്ങളുടെ കിടപ്പാടങ്ങളിലും റോഡിലും നിറഞ്ഞുകിടക്കുന്ന മഴവെള്ളക്കെട്ട് ഒഴിഞ്ഞുപോകാത്തത് മാറാട് മേഖലയിലെ ജനങ്ങളെ ദുരിതത്തിലാക്കി. ചുറ്റുപാടും വെള്ളം കെട്ടിനിൽക്കുന്നതിനാൽ വീടിനു പുറത്തിറങ്ങാൻപോലും പറ്റാത്ത ഗതികേടിലാണിവർ. തീരദേശ മേഖലയായതിനാൽ പെയ്തൊഴിയുന്ന വെള്ളം ഒഴുകിപ്പോകാത്തതാണ് നാട്ടുകാർക്കു ദുരിതമായത്. തീരമേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ചങ്ങംപൊതി പറമ്പ്, മുണ്ടക്കാട് പറമ്പ്, ബി.ടി.ആർ കോളനി, അ‍ഞ്ചു സ​െൻറ് കോളനി, ചുള്ളിയാംവളപ്പ്, പൊന്നത്ത് ക്ഷേത്രപരിസരം, ഗോതീശ്വരം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടി​െൻറ ഭീഷണി. ചിലയിടങ്ങളിൽ വീടിനകത്തേക്കുവരെ വെള്ളം കയറിയത് ജനജീവിതം കൂടുതൽ ദുരിതപൂർണമാക്കി. പൊന്നത്ത്പറമ്പ്, ചുള്ളിയാംവളപ്പ് പ്രദേശങ്ങളിലെ താമസക്കാർ വെള്ളക്കെട്ടിൽ വലയുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ശമനമില്ലാതെ പെയ്തിറങ്ങിയ മഴയിലാണ് മാറാട് മേഖലയിലെ ഒട്ടേറെ വീടുകളിൽ വെള്ളം കയറിയത്. മഠത്തിൽ ജയരാജൻ, പൊന്നത്ത് ശാന്ത, പൂക്കോട്ട് ശങ്കരൻ, തെക്കെതൊടി ശിവരാമൻ, ചെമ്പകശ്ശേരി ജയപ്രകാശൻ, പാലാപറമ്പത്ത് ചന്ദ്രൻ, പൊന്നത്ത് വത്സല, പൂഞ്ചോല രാമകൃഷ്ണൻ എന്നിവരുടെ വീടുകളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. വിേല്ലജ് ഓഫിസർ വി. ഉമേഷ്‌, വില്ലേജ് അസിസ്റ്റൻറ് പി. മോഹൻദാസ്, കൗൺസിലർ ഷൈമ പൊന്നത്ത്, ബി.ജെ.പി ഏരിയ പ്രസിഡൻറ് കെ.പി. നിഷാദ് കുമാർ, ടി. മുരുകേഷ്, ബാബു മാറാട് തുടങ്ങിയവർ വെള്ളപ്പൊക്ക ദുരിതബാധിത വീടുകൾ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.