രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലേറിയ

ഫറോക്ക്: ഇതര സംസ്ഥാനക്കാരായ രണ്ടു തൊഴിലാളികൾക്ക് മലേറിയ ബാധിച്ചതായി ആരോഗ്യവകുപ്പ് പ്രവർത്തകർ കണ്ടെത്തി. നല്ലളം കുന്നുമ്മലിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ നടത്തിയ പരിശോധനയിലാണ് രണ്ടു മലേറിയ കേസുകൾ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവർക്ക് ചികിത്സയും ആരംഭിച്ചു. നല്ലളം കുന്നുമ്മൽ ഭാഗത്തെ ചെരിപ്പ് കമ്പനികളിൽ ജോലിചെയ്യുന്ന 44 പേരുടെ രക്തം പരിശോധിച്ചതിൽ നിന്നാണ് രണ്ടു കേസുകൾ കണ്ടെത്തിയത്. പ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായി ആരോഗ്യപ്രവർത്തകരും ആശാപ്രവർത്തകരും അടങ്ങുന്ന സംഘം പ്രദേശത്തെ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചു പനി സർവേയും കൊതുകി​െൻറ ഉറവിടനശീകരണ പ്രവർത്തനവും നടത്തി. കൂടെ ജോലിചെയ്യുന്ന മലയാളികളടക്കമുള്ളവരുടെ രക്തം പരിശോധനക്കായി ശേഖരിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്കായി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. തുടർദിവസങ്ങളിൽ കൊതുക് നശീകരണത്തിനായി കീടനാശിനി തളിക്കുമെന്നും നാട്ടുകാരുടെ രക്തം പരിശോധിച്ച് രോഗപ്പകർച്ച നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പ്രതി രോധപ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ പി. പങ്കജവല്ലി നേതൃത്വം നൽകി. ജെ.എച്ച്.ഐമാരായ ടി. അലി, ആർ. സന്തോഷ് കുമാർ, പി. ഷൈനി, ഒ. ജഷീന, ജെ.പി.എച്ച്.എൻമാരായ ടി. ഷീബ, ടി.കെ. ഹൈറുന്നിസ, ജെക്യുലിൻ, സെലീന, ആശാപ്രവർത്തകരായ സുഭാഷിണി, ബിജിഷ, ബിന്ദു, ലിസി, റസിയ, ജുമൈല, ശകുന്തള എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.