മോഷണക്കേസിലെ വാറൻറ്​ പ്രതി കഞ്ചാവുസഹിതം അറസ്​റ്റിൽ

കോഴിക്കോട്: മോഷണക്കേസിൽ ജാമ്യത്തിറങ്ങി മുങ്ങിയ പ്രതി കഞ്ചാവ് വിൽപനക്കിടെ പൊലീസ് പിടിയിൽ. വയനാട് ചീരാൽ വരിക്കേരി കോളനി സ്വദേശി കണ്ണനെയാണ് (30) ആഴ്ചവട്ടത്തെ വിദ്യാഭ്യാസ സ്ഥാപന പരിസരത്തുനിന്നും അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കണ്ണൻ നിലവിൽ കസബ സ്റ്റേഷനിൽ വാറൻറ് നിലനിൽക്കെയാണ് പിടിയിലാവുന്നത്. കോയമ്പത്തൂരിൽനിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം കോഴിക്കോട്ടെത്തിച്ച് പാക്കറ്റിന് 500 രൂപക്ക് വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കുന്നതാണ് ഇയാളുടെ രീതി. എസ്.ഐ ശിവദാസ​െൻറ നേതൃത്വത്തിൽ സി.പി.ഒമാരായ നിറാഷ്, അനൂജ് എന്നിവരടങ്ങിയ കസബ പൊലീസ് സംഘവും നോർത്ത് അസി. കമീഷണർ ഇ.പി. പൃഥിരാജി​െൻറ നേതൃത്വത്തിലുള്ള ജില്ല ആൻറി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.