ഡോ. എ.വി. അനൂപിനെ ആദരിക്കും

കോഴിക്കോട്: കുറഞ്ഞ സമയംകൊണ്ട് പൂര്‍ത്തിയാക്കി ഗിന്നസ് റെക്കോഡ് നേടിയ 'വിശ്വഗുരു' സിനിമയുടെ നിര്‍മാതാവ് ഡോ. എ.വി. അനൂപിനെ ആദരിക്കുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍യൂസേഴ്‌സ് അസോസിയേഷന്‍ കേരള ഘടകം, മലബാര്‍ ഡെവലപ്മ​െൻറ് കൗണ്‍സില്‍ (എം.ഡി.സി), മലയാള ചലച്ചിത്ര കാണികള്‍ (മക്കൾ) എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ 22ന് വൈകീട്ട് നാലിന് മലബാര്‍പാലസിലാണ് പരിപാടി. കളമശ്ശേരിക്കടുത്ത് റെയിൽവേ ട്രാക്കിൽനിന്ന് പിഞ്ചുബാലന്‍ ദേവനാരായണനെ രക്ഷിച്ച സിവില്‍ പൊലീസ് ഓഫിസര്‍ ഇ.വി. അനീഷ്‌മോൻ, എസ്‌.ഐ സി.ബി. പ്രസന്നൻ, സി.കെ. അനില്‍കുമാർ, നിയാസ് മീരാന്‍ എന്നിവരെയും ആദരിക്കുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ മലബാര്‍ ഡെവലപ്മ​െൻറ് കൗണ്‍സില്‍ പ്രസിഡൻറ് സി.ഇ. ചാക്കുണ്ണി, എം.വി. മാധവൻ, എം.വി. കുഞ്ഞാമു, എം.കെ. അയ്യപ്പൻ, ടി.പി. വാസു, എം. ശ്രീറാം, പി.ഐ. അജയൻ, കുന്നോത്ത് അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.