നിർത്തിയിട്ട സ്കൂൾ ബസിനു മുകളിൽ മരംവീണു; ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: ദേശീയ പാതയിൽ നിർത്തിയിട്ട സ്കൂൾ ബസിനു മുകളിൽ മരം വീണതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ബസിൽ ആരും ഉണ്ടായിരുന്നില്ല. തിരുവങ്ങൂർ കാലിത്തീറ്റ ഫാക്ടറിക്കു സമീപം നിർത്തിയിട്ട കാപ്പാട് ഇലാഹിയ ഹയർ സെക്കൻഡറി സ്കൂളി​െൻറ ബസിന് മുകളിലാണ് മരംവീണത്. ഉച്ചക്ക് രേണ്ടാടെയാണ് സംഭവം. ശിഖരങ്ങൾ 110 കെ.വി വൈദ്യുതി ലൈനിൽ വീണെങ്കിലും അത്യാഹിതം ഒഴിവായി. നാട്ടുകാർ, ഫയർഫോഴ്സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ മരം മുറിച്ചുനീക്കിയശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. കൊയിലാണ്ടി അഗ്നിശമന യൂനിറ്റി​െൻറ പ്രവർത്തനത്തിന് സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദൻ, ലീഡിങ് ഫയർമാൻമാരായ പി.കെ. ബാബു, വി. വിജയൻ, ഫയർമാന്മാരായ വി.വി. ജയൻ, ഫയർമാൻമാരായ ടി. വിജീഷ്, മുഹമ്മദ് ഗുൽസാദ്, ഡ്രൈവർ പ്രശാന്ത്, ഹോം ഗാർഡുമാരായ നാരായണൻ, സത്യൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.