ഗോതീശ്വരത്ത് കടലാക്രമണത്തിന് താൽക്കാലിക ശമനം: മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി

ഗോതീശ്വരത്ത് കടലാക്രമണത്തിന് താൽക്കാലിക ശമനം: മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി ബേപ്പൂർ: ഗോതീശ്വരം മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ കടൽക്ഷോഭത്തിന് താൽക്കാലിക ശമനം. ഇവിടെനിന്ന് കഴിഞ്ഞ ദിവസം രാത്രി ബേപ്പൂർ സൗത്ത് ജി.എൽ.പി (എലന്തക്കാട്) സ്കൂളിലേക്ക് മാറ്റിയ 18ഓളം കുടുംബങ്ങൾ വെള്ളിയാഴ്ച രാവിലെയോടെ വീടുകളിലേക്ക് മടങ്ങി. മുതിർന്നവരും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ അറുപതിലധികം പേരാണ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്നത്. മാറാട്, ഗോതീശ്വരം തീരദേശ മേഖലകളിൽ മൂന്നു ദിവസം മുമ്പാരംഭിച്ച ശക്തമായ കടലാക്രമണത്തിന് വെള്ളിയാഴ്ച ഉച്ചയോടെയാണ് താൽക്കാലിക ശമനമായത്. തിരയടി ശക്തമാണെങ്കിലും കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം അടിച്ചുകയറാത്തത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമായി. ഇരുട്ടു മൂടിക്കിടന്ന ഈ ഭാഗങ്ങളിൽ ഇന്നലെ വെളിച്ച സൗകര്യമേർപ്പെടുത്തി. മേഖലയിൽ പ്രവർത്തിക്കാതെ കിടന്ന വഴിവിളക്കുകൾ വൈദ്യുതി വകുപ്പ് ജീവനക്കാർ അടിയന്തരമായി ശരിയാക്കുകയായിരുന്നു. ഗോതീശ്വരം ക്ഷേത്രത്തി​െൻറ തെക്കുവശം മുതൽ പൂക്കോട്ട് ക്ഷേത്രം വരെയുള്ള ഭാഗങ്ങളിലെ വീടുകളിലേക്കാണ് കടലാക്രമണത്തിൽ വ്യാപകമായി വെള്ളം കയറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.