വൈദ്യുതി മുടക്കം; മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ഒ.പി ടിക്കറ്റ് വിതരണം മുടങ്ങി

കോഴിക്കോട്: വൈദ്യുതി മുടക്കത്തെതുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒ.പി ടിക്കറ്റ് വിതരണം ഏറെനേരം മുടങ്ങി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് വൈദ്യുതി മുടങ്ങിയത്. കമ്പ്യൂട്ടറിൽ വിവരങ്ങൾ ചേർത്ത് ടിക്കറ്റ് പ്രിൻറ് ചെയ്യുന്ന രീതിയാണ് ആശുപത്രിയിലുള്ളത്. വൈദ്യുതി മുടങ്ങിയതോടെ, വിതരണം നിലക്കുകയായിരുന്നു. ഏറെ നേരം കാത്തുനിന്ന് സഹികെട്ട രോഗികൾ കൗണ്ടറിലെ ജീവനക്കാരുമായി വാക്തർക്കവുമുണ്ടായി. പ്രി​െൻറടുക്കാൻ പറ്റില്ലെങ്കിൽ ടിക്കറ്റ് എഴുതിനൽകണമെന്നായിരുന്നു ആവശ്യം. ഇതിനുള്ള സംവിധാനമില്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും കടുത്ത പ്രതിഷേധത്തെ തുടർന്ന് എഴുതിനൽകുകയായിരുന്നു. അൽപനേരം കഴിഞ്ഞപ്പോൾ വൈദ്യുതി പുനഃസ്ഥാപിക്കുകയും ചെയ്തു. നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു ജനറേറ്റർ ഉള്ളത് നിപ വാർഡായി പ്രവർത്തിച്ചിരുന്ന പേവാർഡിലാണ്. ഇത് ഒ.പി കൗണ്ടറിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് സൂപ്രണ്ട് ഡോ. കെ.ജി. സജീത്ത്കുമാർ പറഞ്ഞു. അതല്ലെങ്കിൽ പുതിയ ജനറേറ്റർ വാങ്ങുെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.