ഇരുവഴിഞ്ഞിപ്പു​ഴയും ചെറുപുഴയും വീണ്ടും കരകവിഞ്ഞു

മുക്കം: ഇരുവഴിഞ്ഞിപ്പുഴയും ചെറുപുഴയും വീണ്ടും കരകവിഞ്ഞു. വല്ലത്തായ്പാറ വെൻഡ്പൈപ് പാലം വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. ചേന്ദമംഗലൂർ, പുൽപറമ്പ്, പാഴൂർ റോഡുകളിൽ വെള്ളംകയറി. ഇതുമൂലം ചൊവ്വാഴ്ച മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. ചെറുപുഴ കരകവിഞ്ഞതോടെയാണ് വല്ലത്തായ്പാറ വെൻഡ്പൈപ് പാലം വെള്ളത്തിനടിയിലായത്. മുക്കം, കാരമൂല പ്രദേശങ്ങളിലേക്ക് എത്താനുള്ള എളുപ്പവഴി തടസ്സപ്പെട്ടു. ചെറുപുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ കൃഷികൾ വെള്ളത്തിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.