പ്ലാസ്​റ്റിക് രഹിത കാമ്പസ്

ഈങ്ങാപ്പുഴ: കൈതപ്പൊയിൽ എം.ഇ.എസ് സ്കൂളിനെ പ്ലാസ്റ്റിക് രഹിത കാമ്പസായി പ്രഖ്യാപിച്ചു. സ്കൂളിലും, വിദ്യാർഥികളുടെ വീടുകളിലും പ്ലാസ്റ്റിക് പരിപൂർണമായി നിരോധിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ഹരിത ക്ലബുകളുടെ നേതൃത്വത്തിലാണ് പ്രഖ്യാപനം. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത് പ്രഖ്യാപിച്ചു. ബോധവത്കരണം, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കൽ, ഷോർട്ട് ഫിലിം നിർമാണം, തെരുവുനാടകം തുടങ്ങിയ പരിപാടികൾ ഇതി​െൻറ ഭാഗമായി നടത്തും. വാർഡ് മെംബർ കെ.സി. ശിഹാബ് അധ്യക്ഷത വഹിച്ചു. സ്കൂൾ സെക്രട്ടറി, കെ.എം.ഡി. മുഹമ്മദ്, എ.സി. അബ്ദുൽ അസീസ്, കെ.എ. സുനിൽ, മനോജ് പി. മാത്യു, അഖിലേഷ് റിയാസ്, സ്കൂൾ പ്രിൻസിപ്പൽ സിസിലി തിരുവമ്പാടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.