വിടവാങ്ങിയത് ആദർശ ധീരനായ സോഷ്യലിസ്​റ്റ്

വെള്ളമുണ്ട: നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത ആദർശ ധീരനായ സോഷ്യലിസ്റ്റിനെയാണ് ഇ.കെ. മാധവൻ നായരുടെ നിര്യാണത്തോടെ നഷ്ടമായത്. വെള്ളമുണ്ടയുടെ സമസ്ത മേഖലകളിലും സാന്നിധ്യമറിയിക്കുേമ്പാഴും ജില്ലക്കകത്തും പുറത്തും ത​െൻറ കർമ മണ്ഡലം വ്യാപിപ്പിച്ച നേതാവ് കൂടിയായിരുന്നു അദ്ദേഹം. കേവലം ഒരു രാഷ്ട്രീയ നേതാവായി ഒതുങ്ങുന്നതല്ല വെള്ളമുണ്ടയുടെ സ്വന്തം മാധവേട്ടൻ. നാടി​െൻറ വിഭിന്നങ്ങളായ മേഖലകളിൽ സർവ സ്വീകാര്യനായിരുന്ന അദ്ദേഹം എന്നും ജനപക്ഷത്ത് നിലയുറപ്പിച്ചു. വയനാട്ടുകാരെ വായനയിലേക്ക് നയിക്കാൻ ഏറെ വിയർപ്പൊഴുക്കിയിരുന്ന അേദ്ദഹം ജില്ലയിൽ ഗ്രന്ഥശാല പ്രസ്ഥാനം കെട്ടിപ്പടുക്കാൻ പരിശ്രമിച്ചു. മാനന്തവാടി താലൂക്കിലെ നിരവധി ഗ്രന്ഥശാലകൾ സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു. സാംസ്കാരിക പ്രവർത്തനത്തോടൊപ്പം പൊതുപ്രവർത്തന രംഗത്തും നിറസാന്നിധ്യമായിരുന്നു. കെ.ടി. അപ്പു നമ്പ്യാരുടെയും എടച്ചന മാതു നേത്യാരുടെയും മകനായി 1931 ജൂലൈ ഒന്നിന് തരുവണയില്‍ ജനിച്ചു. കരിങ്ങാരി യു.പി സ്കൂള്‍, വെള്ളമുണ്ട എ.യു.പി സ്കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോഴിക്കോട് ഗുരുവായുരപ്പന്‍ കോളജില്‍നിന്ന് ഇൻറര്‍മീഡിയറ്റ് പാസായി. അക്കാലത്ത് മദ്രാസ് സര്‍വകലാശാലയുടെ കീഴിലായിരുന്ന പാലക്കാട് വിക്ടോറിയ കോളജില്‍നിന്ന് 1957ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. വെള്ളമുണ്ട പഞ്ചായത്തിലെ ആദ്യത്തെ ബിരുദധാരിയാണ് മാധവേട്ടനെന്ന് നാട്ടുകാർ വിളിക്കുന്ന മാധവൻ നായർ. എറണാകുളം ലോ കോളജില്‍ നിയമ പഠനത്തിനു ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. പഠനത്തിനു ശേഷം അക്കാലത്ത് എളുപ്പത്തില്‍ ലഭിക്കുമായിരുന്ന സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കാതെ കൃഷി ഉപജീവന മാര്‍ഗമായി സ്വീകരിച്ചു. ഇതോടൊപ്പം പൊതുപ്രവര്‍ത്തനത്തിലും സജീവമായി. കോളജ് വിദ്യാഭ്യാസ കാലത്തുതന്നെ സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. അരങ്ങില്‍ ശ്രീധരന്‍, എം.പി. വീരേന്ദ്രകുമാര്‍, പി.ആര്‍. കുറുപ്പ് തുടങ്ങിയ നേതാക്കളുമായി അക്കാലം മുതല്‍തന്നെ അടുത്ത വ്യക്തിബന്ധം പുലര്‍ത്തി. ജനത പാര്‍ട്ടിയുടെയും ജനതാദളി​െൻറയും ജില്ല, സംസ്ഥാന നേതൃനിരകളില്‍ പ്രവര്‍ത്തിച്ചു. 1963 മുതല്‍ 1995 വരെയും 2005 മുതല്‍ 2010 വരെയും 37 വര്‍ഷം വെള്ളമുണ്ട പഞ്ചായത്ത് അംഗമായത് സ്വീകാര്യതയുടെ തെളിവായിരുന്നു. ഇതില്‍ 17 വർഷം െവെസ് പ്രസിഡൻറും അഞ്ചു വർഷം വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡൻറുമായി. മാനന്തവാടി ബ്ലോക്ക് വികസനസമിതി ചെയര്‍മാനായും കണ്ണൂര്‍ ജില്ല വികസനസമിതി അംഗം, വയനാട് ജില്ല വികസനസമിതി അംഗം തുടങ്ങിയ ഒേട്ടറെ നിലകളിലും പ്രവര്‍ത്തിച്ചു. ജീവിതത്തിലുടനീളം സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെപ്പിടിച്ചു എന്നതാണ് മാധവേട്ട​െൻറ പ്രത്യേകത. പൊതു പ്രവർത്തനത്തി​െൻറ ഭാഗമായി സഹകരണ രംഗത്തും ഗ്രന്ഥശാല പ്രസ്ഥാനത്തിലും ഉൾപ്പെടെ താൻ കൈവെച്ച വിവിധ മേഖലകളിൽ അദ്ദേഹം വ്യക്തമായ സ്വാധീനം അറിയിച്ചിരുന്നു. മരണ വിവരമറിഞ്ഞതുമുതൽ നാടി​െൻറ നാനാതുറകളിലുള്ളവരുടെ പ്രവാഹമായിരുന്നു നടക്കലിലെ വീട്ടിലേക്ക്. മുൻ മന്ത്രിമാരായ കെ.പി. മോഹനൻ, സി.കെ. നാണു, ജനതാദൾ (യു) സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാർ, എം.എൽ.എമാരായ ഒ.ആർ. കേളു, സി.കെ. ശശീന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത്, വിവിധ കക്ഷി നേതാക്കളായ പി. ഗഗാറിൻ, പി.എ. മുഹമ്മദ്, എൻ.ഡി. അപ്പച്ചൻ, കെ.കെ. അബ്രഹാം, കെ.എൽ. പൗലോസ്, പി.എം. ജോയി, കെ.കെ. ഹംസ, എം. ശിവരാമൻ, ഏച്ചോം ഗോപി, ടി. സുരേഷ് ചന്ദ്രൻ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. MONWDL18 ഇ.കെ. മാധവൻ നായർ അനുശോചിച്ചു കൽപറ്റ: ഇ.കെ. മാധവൻ നായരുടെ നിര്യാണത്തിൽ ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. ജോയി അനുശോചിച്ചു. ജനതാദൾ (എസ്) ജില്ല കമ്മിറ്റിയുടെ അനുശോചന യോഗത്തിൽ എം.ജെ. പോൾ അധ്യക്ഷത വഹിച്ചു. യുവജനതാദൾ (എസ്) ജില്ല കമ്മിറ്റി യോഗത്തിൽ ലെനിൽ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. പനമരം-മീനങ്ങാടി റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരമില്ല പനമരം: യാത്രക്കാർ ഏറെയുണ്ടായിട്ടും ബസുകളുടെ എണ്ണക്കുറവിൽ പനമരം-മീനങ്ങാടി റൂട്ടിലെ യാത്രക്കാർ വലയുന്നു. മണിക്കൂറുകൾ കാത്തുനിന്നാലേ ഈ റൂട്ടിൽ ഇപ്പോൾ ബസ് യാത്ര സാധ്യമാകൂ. 15ഓളം ബസുകൾ ഈ റൂട്ടിൽ ഓടുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, സ്ഥിരം യാത്രക്കാർ പറയുന്നത് അത്രയും ബസുകൾ ഇല്ലെന്നാണ്. മീനങ്ങാടി, പനമരം ബസ് സ്റ്റാൻഡുകളിൽ അര മണിക്കൂറിലേറെ കാത്തുനിന്നാലേ ബസ് എത്തുകയുള്ളൂ. 15 വർഷം മുമ്പ് ടാക്സി ജീപ്പുകൾ ലോക്കൽ സർവിസ് നടത്തിയിരുന്നപ്പോൾ ഇപ്പോഴത്തെ അത്രയും യാത്രാക്ലേശം ഉണ്ടായിരുന്നില്ല. പനമരത്തുനിന്നും മീനങ്ങാടിക്ക് പോകുന്ന ബസുകളിൽ ഭൂരിഭാഗവും കണിയാമ്പറ്റയിൽ പോയതിനുശേഷമാണ് മൃഗാശുപത്രി കവലയിൽനിന്നും മീനങ്ങാടി റോഡിൽ പ്രവേശിക്കുക. വലിയ ചുറ്റലാണ് ഇതുമൂലം ഉണ്ടാകുന്നത്. തിരിച്ച് പനമരത്തേക്കും ഇതേ അവസ്ഥയാണ്. പനമരത്തുനിന്ന് കൂടോത്തുമ്മൽ വഴി നേരെയുള്ള റൂട്ടിൽ മീനങ്ങാടിയിൽ 35 മിനിറ്റ് കൊണ്ട് എത്താം. എന്നാൽ, വളഞ്ഞവഴിയിൽ ഒരു മണിക്കൂറിനടുത്താണ് ബസുകൾ എടുക്കുന്നത്. സ്വഭാവികമായും ഈ റൂട്ടിലെ 'ദീർഘദൂരം' യാത്രക്കാർക്ക് സഹിക്കുകയേ നിവർത്തിയുള്ളു. ഒരു വർഷത്തിലേറെയായി റോഡ് തകർന്നുകിടക്കുന്നത് യാത്രക്കാർക്ക് കൂനിന്മേൽ കുരുവാകുകയാണ്. പനമരം-കൂടോത്തുമ്മൽ-മീനങ്ങാടി വഴി നേരെയുള്ള റൂട്ടിൽ കൂടുതൽ ബസുകൾ അനുവദിച്ചാലേ റൂട്ടിലെ യാത്രക്കാർക്ക് ആശ്വസിക്കാൻ വകയുള്ളു. നിലവിൽ രണ്ട് ബസുകൾ മാത്രമാണ് ഇതുവഴിയുള്ളത്. എട്ടുവർഷം മുമ്പ് ചീക്കല്ലൂർ വഴി മീനങ്ങാടിക്കുള്ള രണ്ട് ബസുകളും ഉണ്ടായിരുന്നു. ചീക്കല്ലൂർ റോഡ് തകർന്നതോടെ ആ ബസുകൾ സർവിസ് നിർത്തിപ്പോയി. ചീക്കല്ലൂർ റോഡ് നന്നാക്കുന്ന ജോലികൾ ഇപ്പോൾ സജീവമാണ്. അതിനാൽ, ചീക്കല്ലൂർ വഴിയും പുതിയ ബസുകൾക്ക് സാധ്യതയുണ്ട്. പനമരം മീനങ്ങാടി റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവിസ് പേരിനു പോലുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.