ബസ്​ സമരം നേരിടാൻ ബസുകൾ ക്രമീകരിച്ച്​ കെ.എസ്​.ആർ.ടി.സി

കോഴിക്കോട്: കുറ്റ്യാടിയിൽ സ്വകാര്യ ബസുകൾ പണി മുടക്കിയതിനെത്തുടർന്ന് ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ആശ്വാസവുമായി കെ.എസ്.ആർ.ടി.സി. താമരശ്ശേരി, േകാഴിക്കോട് ഡിപ്പോകളിൽനിന്ന് പുറപ്പെട്ട ബസുകൾ കുറ്റ്യാടിവഴി തിരിച്ചുവിടുകയായിരുന്നു. കൽപറ്റയിൽനിന്ന് കുറ്റ്യാടിയിൽ യാത്ര അവസാനിക്കുന്ന ബസുകൾ കോഴിക്കോടുവരെ നീട്ടി. കണ്ണൂർ ഭാഗത്തുനിന്ന് കുറ്റ്യാടിക്ക് വരുന്ന ബസുകളും കോഴിക്കോട്ടാണ് യാത്ര അവസാനിപ്പിച്ചത്. കോഴിക്കോട് ഡിപ്പോയിൽനിന്നുള്ള, വിവിധ സ്ഥലങ്ങളിലേക്കു പോകുന്ന 25ലധികം ബസുകൾ കുറ്റ്യാടി വഴി തിരിച്ചുവിട്ടു. പണിമുടക്ക് ജനങ്ങളെ ബാധിക്കാത്ത രീതിയിലായിരുന്നു സമയക്രമം. തിരക്കുള്ള സമയങ്ങളിൽ അഞ്ചു മിനിറ്റി​െൻറ ഇടവേളയിൽ മാവൂർ റോഡ് സ്റ്റാൻഡിൽനിന്ന് ബസുകൾ ക്രമീകരിച്ചതായി കെ.എസ്.ആർ.ടി.സി സോണൽ മാനേജർ ജോഷി ജോൺ അറിയിച്ചു. കുന്ദമംഗലം, ബാലുശ്ശേരി ഭാഗങ്ങളിലേക്കുള്ള ബസുകളും കുറ്റ്യാടി വഴി പുനഃക്രമീകരിച്ചു. വ്യാഴാഴ്ച നടുവണ്ണൂരിൽ ബസ് ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സംയുക്ത തൊഴിലാളി യൂനിയ​െൻറ നേതൃത്വത്തിൽ കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ ബസ് പണിമുടക്ക് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.